റിയാദ് എയര്‍പോര്‍ട്ടില്‍ വെച്ച് പ്രസ് ഫോട്ടോഗ്രാഫറുടെ കരണത്തടിച്ച സൗദി പ്രോട്ടോക്കോള്‍ മേധാവിയെ സൗദി രാജാവ് സസ്‌പെന്റ് ചെയ്തു

single-img
6 May 2015

King Saudiറിയാദ് എയര്‍പോര്‍ട്ടില്‍ വെച്ച് പ്രസ് ഫോട്ടോഗ്രാഫറുടെ കരണത്തടിച്ച സൗദി പ്രോട്ടോകോള്‍ മേധാവിയെ സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് സസ്‌പെന്റ് ചെയ്തു. മൊറോക്കന്‍ രാജാവ് കിംഗ് മുഹമ്മദ് ആറാമന്റെ സന്ദര്‍ശനം പ്രമാണിച്ച് എയര്‍പോര്‍ട്ടിലെത്തിയ സൗദി രാജാവിന് മുന്നില്‍ വെച്ചായിരുന്നു പ്രോട്ടോക്കോള്‍ മേധാവി അല്‍ തിബൈഷിപ്രസ് ഫോട്ടോഗ്രാഫറെ തല്ലിയത്.

സല്‍മാന്‍ രാജാവ് കിംഗ് മുഹമ്മദിനെ ആശ്ലേഷിക്കുന്നതിനിടയില്‍ മേധാവി അല്‍ തിബൈഷി ഫോട്ടോ ഗ്രാഫറെ തല്ലുന്ന വീഡിയോ സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയായി മാറിക്കഴിഞ്ഞതിന് പിന്നാലെയാണ് സൗദിരാജാവിന്റെ നടപടി. നിരവധി ബ്ലോഗര്‍മാരും മറ്റും അല്‍ തിഷൈബിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നതും വാര്‍ത്തയായിരുന്നു.

അന്തരിച്ച മുന്‍ സൗദി രാജാവ് അബ്ദുല്ലയും തിഷൈബിയെ തല്‍സ്ഥാനത്തുനിന്നും നീക്കിയിരുന്നുവെങ്കിലും 3 മാസങ്ങള്‍ക്ക് ശേഷം അദ്ദേഹത്തെ വീണ്ടും സല്‍മാന്‍ രാജാവ് നിയമിക്കുകയായിരുന്നു. തിബൈഷിക്ക് പകരം ഖാലീദ് അല്‍ അബാദ് പ്രോട്ടോകോള്‍ മേധാവിയായി സ്ഥാനമേറ്റിരിക്കുകയാണ്.

നേരത്തെ മാധ്യമ പ്രവര്‍ത്തകനെ ആക്ഷേപിച്ചതിനു മംദൂഹ് ബിന്‍ അബ്ദുര്‍ റഹ് മാന്‍ രാജകുമാരനെതിരെ നടപടിയെടുക്കാന്‍ ഉത്തരവിട്ട സല്‍മാന്‍ രാജാവ് ജനങ്ങളോട് തട്ടിക്കയറിയ ആരോഗ്യ മന്ത്രിയെ കഴിഞ്ഞ മാസം പുറത്താക്കിയതും വാര്‍ത്തയായിരുന്നു.