ഇനി മുതൽ ഫേസ്‌ബുക്കും വാട്‌സ്ആപ്പും ഒരേ ആപ്ലിക്കേഷനിൽ ലഭ്യമാക്കും

single-img
6 April 2015

Facebook-WhatsApp_APഇനി മുതൽ ഫേസ്‌ബുക്കും വാട്‌സ്ആപ്പും ഒരേ ആപ്ലിക്കേഷനിൽ ലഭ്യമാക്കും. സോഷ്യല്‍ മീഡിയാ രംഗത്ത്‌ പുതിയതരംഗം സൃഷ്‌ടിക്കാനാണ് ഫേസ്‌ബുക്ക്‌ ഒരുങ്ങുന്നത്. നിലവിൽ ആന്‍ഡ്രോയിഡ്‌ ഫോണുകളില്‍ ഉപയോഗിക്കുന്ന ഫേസ്‌ബുക്ക്‌ ആപ്ലിക്കേഷനിലായിരിക്കും ഈ പുതിയ സൗകര്യം  ലഭ്യമാകുക. തുടക്കമെന്ന നിലയില്‍ ‘സ്‌റ്റാറ്റസ്‌ അപ്‌ഡേഷനില്‍’ രണ്ട്‌ സൈറ്റുകളെയും ഒന്നിപ്പിക്കാനാണ്‌ ശ്രമം. ഈ രണ്ട്‌ സോഷ്യല്‍ മീഡിയ സൈറ്റുകളെയും ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് ഫേസ്‌ബുക്ക്‌ അധികൃതര്‍.

ഫേസ്‌ബുക്ക്‌ ആപ്ലിക്കേഷനില്‍ സ്‌റ്റാറ്റസ്‌ അപ്‌ഡേറ്റ്‌ ചെയ്യുമ്പോള്‍ അപ്‌ഡേഷന്‍ വാട്‌ആപ്പിലേക്കാണോ ഫേസ്‌ബുക്കിലേക്കാണോ എന്ന് ചോദിക്കുന്ന  രീതിയിലുള്ള പുതിയ ഒപ്‌ഷനാണ്‌ ഫേസ്‌ബുക്ക്‌ ഒരുക്കുന്നത്‌.

അതിനു പുറമേ , ‘മെസേജിങ്‌’ രംഗത്തും രണ്ട്‌ സൈറ്റുകളെയും ഒരുമിപ്പിക്കാനുള്ള ശ്രമവും ഫേസ്‌ബുക്ക്‌ ആരംഭിച്ചുകഴിഞ്ഞു. ഈ ശ്രമങ്ങൾ വിജയിച്ചു കഴിഞ്ഞാൽ, വാട്‌സ്ആപ്പിനും ഫേസ്‌ബുക്കിനും ഇനിമുതല്‍ ഒരു ആപ്ലിക്കേഷന്‍ ഉപയോഗിച്ചാല്‍ മതിയാകും.