വാട്‌സ്ആപ്പിൽ ഇനി മുതൽ വീഡിയോ കോളിങ് സൗകര്യവും

single-img
1 April 2015

whatsapp_generic_650വോയിസ്‌ കോളിങിന്‌ പുറമെ വീഡിയോ കോളിങ്‌ സൗകര്യംകൂടി ഉള്‍പ്പെടുത്തി വാട്‌സ്ആപ്പ്‌ എത്തുന്നു.  ഇതിനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞതായി അധികൃതര്‍ അറിയിച്ചു. മാസങ്ങള്‍ക്കകം വീഡിയോ കോളിങ്‌ ഉപഭോക്‌താക്കള്‍ക്ക്‌ ഉപയോഗിച്ച്‌ തുടങ്ങാം. വീഡിയോ കോളിങ്‌ ഫീച്ചറിന്റെ ഗുണനിലവാരം പരിശോധിച്ച്‌ തൃപ്‌തിപ്പെടുന്നതിന്‌ കമ്പനിയുടെതന്നെ ജീവനക്കാരിലാവും ആദ്യം പരീക്ഷിക്കുകയെന്ന് വാട്‌സ്ആപ്പുമായി അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു.

മെസ്സേജിങ്‌, ഓഡിയോ വീഡിയോ കോളിങ്ങുകള്‍, ചിത്രങ്ങളുടെയും വീഡിയോ ഓഡിയോ എന്നിവയുടെയും ഷെയറിങ്‌ ഇവയാണ് സോഷ്യല്‍ മീഡിയാ രംഗത്ത്‌ കൂടുതലായി ഉപയോഗിക്കുന്ന ഫീച്ചറുകള്‍. ഇതില്‍ ഓഡിയോ, വീഡിയോ കോളിങ്ങുകളുടെ അപാകത മാത്രമാണ്‌ മുമ്പ്‌ വാട്‌സ്ആപ്പിനെ മറ്റ്‌ സോഷ്യല്‍ മീഡിയാ ആപ്പുകളില്‍ നിന്ന്‌ അകറ്റി നിര്‍ത്തിയിരുന്നത്‌. ഈ സാഹചര്യം മറികടക്കുന്നതിന്റെ ഭാഗമായി ഓഡിയോ കോളിങ്‌ സൗകര്യം രംഗത്തിറക്കി വാട്‌സ്ആപ്പിന്റെ ആധിപത്യം ഉറപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുകയാണ്.

ആന്‍ഡ്രോയിഡ്‌ ഫോണുകളിലാവും വീഡിയോ കോളിങ്‌ സൗകര്യം ആദ്യം ലഭ്യമാകുക. ഓഡിയോ കോളിങ്‌ പ്രചരിപ്പിച്ചതിന്‌ സമമായി തെരഞ്ഞെടുത്ത ഉപഭോക്‌താക്കള്‍ വഴിയാകും പുതിയ സൗകര്യവും മറ്റുള്ളവരിലെത്തുക.