9,000 രൂപക്കുള്ള ലാപ്ടോപ്പുമായി മൈക്രോസോഫ്റ്റ് എത്തുന്നു

single-img
30 March 2015

microsoftവിലകുറഞ്ഞ ലാപ്ടോപ്പുമായി മൈക്രോസോഫ്റ്റ് എത്തുന്നു. വെറും 9,000 രൂപ വിലവരുന്ന ലാപ്‌ടോപ്പിന് 11.6 ഇഞ്ച് സ്‌ക്രീന്‍ സൈസും വിന്‍ഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റം പ്രീലോഡഡായിരിക്കും. ഗൂഗിളിന്റെ ക്രോം ബുക്കുകള്‍ വ്യാപകമാകുന്നതിനെ തടയിടാനാണ് മൈക്രോസോഫ്റ്റ് കുറഞ്ഞ വിലക്ക് ഓപ്പറേറ്റിങ് സിസ്റ്റവും ലാപ്‌ടോപ്പും വില്‍ക്കാന്‍ തയാറാകുന്നത്. ഇന്റലിന്റെ ബെട്രെയില്‍ അടിസ്ഥാനമാക്കിയുള്ള പ്രോസസറായിരിക്കും ഇതിലുണ്ടാവുക.

കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.  സൗജന്യമായ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റം വ്യാപകമാകുന്നത് തങ്ങളുടെ വിലകൊടുത്തുവാങ്ങേണ്ട വിന്‍ഡോസ് ഒഎസിനെ ഉപയോക്താക്കള്‍ കൈവിടുമോയെന്ന ഭയത്തിലാണ് മൈക്രോസോഫ്റ്റ് പുതിയ ബിസിനസ് തന്ത്രവുമായി രംഗത്ത് വന്നിരിക്കുന്നത്. വെബ്ബ്രൗസിങ്, സോഷ്യല്‍ മീഡിയ, വേഡ്‌പ്രോസസിങ് തുടങ്ങിയവ ചെയ്യുന്നവരെ ലക്ഷ്യമാക്കിയാണ് പുതിയ ലാപ്‌ടോപ്പ്.