ദുബായില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് ഏപ്രില്‍ 15 മുതല്‍ ഡിസംബര്‍ 31 വരെ ആഹാരവും ജ്യൂസും കുടിവെള്ളവുമടങ്ങിയ സൗജന്യ ഭക്ഷണം വിതരണം ചെയ്യും

single-img
28 March 2015

Labourers-on-a-Building-S-011ദുബായിയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഏപ്രില്‍ 15 മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ 4000 സൗജന്യ ഭക്ഷണ പായ്ക്കറ്റുകള്‍ വീതം വിതരണം ചെയ്യും. അടുത്ത വര്‍ഷത്തില്‍ നടക്കാനിരിക്കുന്ന ദുബായ് ഇന്റര്‍നാഷ്ണല്‍ ഹ്യുമാനിറ്റേറിയന്‍ എയിഡ് ആന്‍ഡ് ഡെവലപ്പ്‌മെന്റ് കോണ്‍ഫറന്‍സ് ആന്‍ഡ് എക്‌സിബിഷനോട് അനുബന്ധമായി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇസ്ലാമിക് അഫേഴ്‌സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് നടത്തുന്ന സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് സൗജന്യ ഭക്ഷണ വിതരണം സംഘടിപ്പിക്കുന്നത്.

ഫുള്‍ മീല്‍സ്, ജ്യൂസ്, വെള്ളം തുടങ്ങിയവയുള്‍പ്പെടെയുള്ള ഈ ഭക്ഷണവിതരണ പദ്ധതിക്ക് മൊബൈല്‍ സൂഖിയ എന്നാണ് പേരിട്ടിരിക്കുന്നത്. 700,000 ത്തോളം തൊഴിലാളികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ജനറല്‍ ഡോ. ഹമാദ് അല്‍ ഷൈബാനി അറിയിച്ചു.

മാത്രമല്ല തൊഴിലാളികള്‍ക്ക് ജൂണ്‍ 15 മുതല്‍ സെപ്തംബര്‍ 15 വരെയുള്ള സമയത്ത് ഉച്ചസമയത്ത് വിശ്രമം നിര്‍ബന്ധമാക്കിയിട്ടുണ്ടെന്ന് ഡിപ്പാര്‍ട്ട്‌മെന്റിലെ സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള അലി ഹസന്‍ അല്‍ മര്‍സൊഖി അറിയിച്ചു.