ഷവോമിയുടെ ഫോണുകള്‍ ഇനി മൊബൈൽ ഷോപ്പുകൾ വഴിയും വിൽക്കും

single-img
28 March 2015

xiaomiഇനിമുതല്‍ ഷവോമിയുടെ ഫോണുകള്‍ കടകളിലും ലഭ്യമാകും. സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ തരംഗം സൃഷ്ടിച്ച ചൈനീസ് ഫോണ്‍ നിലവില്‍ ഓണ്‍ലൈനില്‍ മാത്രമാണ് ലഭ്യമായിരുന്നത്. എന്നാല്‍ ശനിയാഴ്ച മുതല്‍ മൊബൈല്‍ സ്റ്റോര്‍ വഴി ഫോണുകള്‍ ലഭ്യമാകും. ഷവോമി എം ഐ4, റെഡ്മി നോട്ട് 4ജി എന്നീ മോഡലുകളാണ് മൊബൈല്‍ സ്റ്റോര്‍ വഴി ലഭ്യമാകുക. ഇതാദ്യമായാണ് ഷവോമി ഇന്ത്യയില്‍ ഓഫ്‌ലൈന്‍ വില്‍പന ആരംഭിക്കുന്നത്.

നിലവില്‍ ഫ്‌ലിപ്പ്കാര്‍ട്ടില്‍ ലഭ്യമാകുന്ന എംഐ4, റെഡ്മി നോട്ട് 4ജി മോഡലുകള്‍ക്ക് ഓണ്‍ലൈനിലെ അതേ വിലയായ 19,999, 9,999 രൂപയ്ക്കാണ് മൊബൈല്‍ സ്റ്റോറില്‍ ലഭിക്കുക.

കൂടാതെ ഇന്ത്യയില്‍ എയര്‍ടെല്‍ 4ജി സര്‍വ്വീസുള്ള പ്രദേശങ്ങളില്‍ എയര്‍ടെലിന്റെ 133 സ്റ്റോറുകള്‍ വഴി റെഡ്മി നോട്ട് 4ജി ഫോണുകളുടെ വില്‍പനയും ആരംഭിക്കുന്നുണ്ട്. ഷവോമിയുടെ ഇടത്തരം ഫോണായ റെഡ്മി നോട്ട് 2 ഫ്‌ലിപ്പ്കാര്‍ട്ട് വഴി 6999 രൂപയ്ക്ക് മാര്‍ച്ച് 31 മുതല്‍ വീണ്ടും വില്‍പന ആരംഭിക്കുമെന്നും കമ്പനി വക്താവ് അറിയിച്ചു.