സൗജന്യ കോളിംഗ് ആപ്പുകള്‍ക്ക് കടിഞ്ഞാണിടാന്‍ ട്രായ് നടപടി തുടങ്ങി

single-img
28 March 2015

whatsapp_generic_650സൗജന്യ കോളിംഗ് ആപ്പുകള്‍ക്ക് കടിഞ്ഞാണിടാന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി നടപടി തുടങ്ങി. വാട്‌സ് ആപ്പ്, വൈബര്‍, സ്‌കൈപ്പ് തുടങ്ങിയ ആപ്പുകളെ നിയന്ത്രിക്കുന്നതിന്റെ ആദ്യ പടിയായി മാര്‍ഗനിര്‍ദേശങ്ങള്‍ അടങ്ങുന്ന കണ്‍സള്‍ട്ടേഷന്‍ പേപ്പര്‍ ട്രായി പുറത്തിറക്കി. ഈ ആപ്പുകളെ നിയന്ത്രിക്കുന്നതിനേക്കുറിച്ച് ലോകം മുഴുവന്‍ ചര്‍ച്ച നടക്കുകയാണ്. ഇതിന്റെ വെളിച്ചത്തിലാണ് കണ്‍സള്‍ട്ടേഷന്‍ പേപ്പര്‍ പുറത്തിറക്കുന്നതെന്ന് ട്രായി അറിയിച്ചു. ഇന്റര്‍നെറ്റ് ഉപഭോഗ്താക്കള്‍ ഡാറ്റ ചാര്‍ജ് മാത്രം നല്‍കി ഫോണ്‍ വിളിക്കുന്നതും മെസേജുകള്‍ അയക്കുന്നതും ടെലിക്കോം കമ്പനികളുടെ വരുമാനത്തില്‍ വന്‍ ഇടിവുണ്ടാക്കിയിട്ടുണ്ട്.