ഓസിസ് വേണമെങ്കില്‍ ഇന്ത്യയെ ഭയപ്പെട്ടോട്ടെ, പക്ഷേ ഇന്ത്യയ്ക്ക് ഓസ്‌ട്രേലിയയെ ഭയമില്ലെന്ന് രോഹിത് ശര്‍മ്മ

single-img
25 March 2015

sharma_m

ഓസിസ് വേണമെങ്കില്‍ ഇന്ത്യയെ ഭയപ്പെട്ടോട്ടെ, പക്ഷേ ഇന്ത്യയ്ക്ക് ഓസ്‌ട്രേലിയയെ ഭയമില്ലെന്ന് രോഹിത് ശര്‍മ്മ. ലോകകപ്പ് സെമിയില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തുമെന്നും ഈ ഇന്ത്യന്‍ ഓപ്പണര്‍ വിശ്വസിക്കുന്നു.

സിഡ്‌നിയിലെ പിച്ച് സ്പിന്നിനെ അനുകൂലിക്കുമോ അതോ പേസ് ബൗളര്‍മാരെ അനുകൂലിക്കുമോ എന്നത് കാര്യമാക്കുന്നില്ലെന്നും പിച്ച് എങ്ങനെയായാലും ഓസീസിനെതിരെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസമുണ്ടെന്നും രോഹിത് പറഞ്ഞു.

ഏഴ് മാച്ചുകളിലായി ഇന്ത്യന്‍ ബൗളര്‍മാര്‍ ഇതിനകം 70 വിക്കറ്റുകളെടുത്തത് എല്ലാ മത്സരങ്ങളിലും എതിരാളികളെ ഓള്‍ ഔട്ടാക്കയാണ്. ഓസീസിനെതിരെ എങ്ങനെ കളിക്കണമെന്നത് ഇന്ത്യയ്ക്ക് നന്നായി അറിയാമെന്നും ഇന്ത്യന്‍ പേസര്‍മാരും സ്പിന്നര്‍മാരും മികച്ച ഫോമിലാണെന്നും രോഹിത് ശര്‍മ്മ പറഞ്ഞു.

സ്ലെഡ്ജിങ്ങ് ആവാം, പക്ഷെ അതിരു കടക്കരുത്. ഇന്ത്യന്‍ ടീം അതിരു കടക്കില്ലെന്നും എന്നാല്‍ സ്ലെഡ്ജിങ്ങിലൂടെ ഇന്ത്യയെ പിന്നോട്ടടിക്കാമെന്ന് ആരും കരുതേണ്ടെന്നും കളിക്കളത്തില്‍ സ്ലെഡ്ജിങ്ങ് നടത്തുമെന്ന ഓസീസ് താരം മിച്ചല്‍ ജോണ്‍സണും രോഹിത് മറുപടി നല്‍കി.