ഇന്ത്യ ലോകകപ്പ് നിലനിര്‍ത്തുമെന്ന് ഉറച്ചുവിശ്വസിക്കുന്നതായി സച്ചിന്‍

single-img
24 March 2015

sachin

നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യ ലോകകപ്പ് നിലനിര്‍ത്തുമെന്ന് ഉറച്ചു വിശ്വസിക്കുന്നതായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍.ആസ്റ്റര്‍ ഫാര്‍മസിയുടെ ബ്രാന്‍ഡ് അംബാസഡറായി ദുബായില്‍ചുമതലയേറ്റ ചടങ്ങില്‍ ഇന്ത്യയുടെ ലോകകപ്പ് സാധ്യതകളെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

താന്‍ ലോകകപ്പ് ക്രിക്കറ്റിന്റെ രബാന്‍ഡ് അംബാസിഡറായതിനാല്‍ കാര്യങ്ങള്‍ പറയുന്നതില്‍ പരിമിതയുണ്ടെന്ന് പറഞ്ഞുകൊണ്ടായിരുന്നു സച്ചിന്‍ തുടങ്ങിയത്. യു.എ.ഇയെക്കുറിച്ചുള്ള ഏറ്റവും സന്തോഷം നല്‍കുന്ന ഓര്‍മ 1998ല്‍ ഷാര്‍ജയില്‍ ഓസ്‌ട്രേലിയക്കെതിരെ കളിച്ചതാണെന്നും അതേ പോലുള്ള ഒരു വിജയം ഉടന്‍ തന്നെ ഇന്ത്യന്‍ ടീമില്‍ നിന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഒത്തൊരുമയുടെ ഉദാഹരണമായ 2003 ലോകകപ്പില്‍ ഓസ്‌ട്രേലിയയോട് തോറ്റെങ്കിലും ടൂര്‍ണമെന്റിലെ മികച്ച താരമായി ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടു. പക്ഷേ ആ തോല്‍വി ഏറെ വിഷമകരമായിരുന്നു. മാന്‍ ഓഫ് ദ സീരിയസിനുള്ള സമ്മാനമായി അന്ന് ലഭിച്ച ഗോള്‍ഡന്‍ ബാറ്റാണെന്ന് ശ്രദ്ധിച്ചത് പിന്നീട് നാട്ടിലെത്തി സുഹൃത്തുക്കള്‍ പറഞ്ഞപ്പോഴാണെന്നും അദ്ദേഹം പറഞ്ഞു.

ലോക കപ്പില്‍ മല്‍സരിച്ച യുഎഇയെ സച്ചിന്‍ അഭിനന്ദിച്ചു.
ചെറിയ രാജ്യങ്ങളുടെ ടീമുകളെ രാജ്യാന്തരതലത്തില്‍ ക്രിക്കറ്റ് കളിക്കാന്‍ പ്രോല്‍സാഹിപ്പിക്കണമെന്നും സച്ചിന്‍ അഭിപ്രായപ്പെട്ടു.

1998ല്‍ ഷാര്‍ജാ കപ്പില്‍ കളിക്കുമ്പോള്‍ എത്തിയ മണല്‍ക്കാറ്റിനെക്കുറിച്ചും സച്ചിന്‍ ഓര്‍ത്തെടുത്തു. അന്ന് ഹുങ്കാരത്തോടെ വീശിയ മണല്‍ക്കാറ്റ് ഗ്രൗണ്ടിലുണ്ടായിരുന്ന കളിക്കാരെ ഭയപ്പെടുത്തി. ആദ്യമായി മണല്‍ക്കാറ്റ് നേരിട്ട് അനുഭവിച്ചതും അന്നായിരുനഌനുവെന്നും അദ്ദേഹം പറഞ്ഞു. വളരെ ചെറിയ മനുഷ്യനായ ഞാന്‍ കാറ്റില്‍ പറന്നുപോകുമോ എന്ന് ഭയന്നിരുന്നുവെന്നും അടുത്തുണ്ടായിരുന്ന ആദം ഗില്‍ക്രിസ്റ്റിന്റെ പിറകിലൊളിച്ചാണ് അന്ന് രക്ഷപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.