ട്രൂകോളറിന് സമാനമായ ആപ്ലിക്കേഷനുമായി ഫേസ്ബുക്ക് എത്തുന്നു

single-img
21 March 2015

tryട്രൂകോളറിന് സമാനമായ ആപ്ലിക്കേഷനുമായി ഫേസ്ബുക്ക് എത്തുന്നു. ആഡ്രോയ്ഡ് ഫോണ്‍ ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് ഫേസ്ബുക്ക് കോളര്‍ ഐഡി ആപ് ഇറക്കുന്നത്. ഫോണ്‍ എന്നാണ് ഈ ആപ്ലികേഷന്റെ പേര്. പല ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കും ഈ ആപ്ലികേഷന്‍ കിട്ടാന്‍ ആവശ്യമായ ബട്ടണ്‍ ലഭിച്ചതായി പറയപ്പെടുന്നു.

ആരാണ് നിങ്ങളെ വിളിക്കുന്നതെന്ന് ഈ ആപ്ലികേഷന്‍ ഉപയോഗിച്ച് അറിയാൻ കഴിയുമെന്ന് ഫേസ്ബുക്ക് അവകാശപ്പെടുന്നു. ആപ്പിന്റെ പരീക്ഷണം നടക്കുകയാണ്. ഇപ്പോള്‍ ആപ്ലികേഷന്‍ ബട്ടണ്‍ കിട്ടിയ പലര്‍ക്കും എറര്‍ സന്ദേശമാണ് കിട്ടിയത്.

എന്തായാലും മാസങ്ങള്‍ക്കുള്ളില്‍ ട്രൂകോളര്‍ പോലുള്ള ആപ്ലിക്കേഷനുകള്‍ക്ക് ഭീഷണി ഉയര്‍ത്തി ഫേസ്ബുക്കിന്റെ ഫോൺ എത്തും എന്നാണ് റിപ്പോര്‍ട്ട്. ആദ്യഘട്ടത്തില്‍ ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്ക് മാത്രമായിരിക്കും ഈ ആപ്ലികേഷന്‍ ലഭിക്കുക.