മികച്ച നടനുള്ള ദേശിയ പുരസ്‌കാരത്തിന്റെ അന്തിമ പട്ടികയില്‍ നടന്‍ ജയസൂര്യയും

single-img
20 March 2015

jayasurya-appothikkiriദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളുടെ മികച്ച നടനുള്ള അന്തിമ പട്ടികയില്‍ നടന്‍ ജയസൂര്യയും ഇടംപിടിച്ചു. ഇതോടുകൂടി മലയാള സിനിമയില്‍ നിന്നും രണ്ടു താരങ്ങളായി. മമ്മൂട്ടി നേരത്തെ പട്ടികയില്‍ ഇടം പിടിച്ചിരുന്നു.

മാധവ് രാമദാസന്‍ സംവിധാനം ചെയ്ത മെഡിക്കല്‍ ത്രില്ലര്‍ ചിത്രമായ അപ്പോത്തിക്കിരി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ജയസൂര്യയെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിച്ചിരിക്കുന്നത്. വേണു സംവിധാനം ചെയ്ത മുന്നറിയിപ്പിലെ അഭിനയത്തിനാണ് മമ്മൂട്ടിയെ പരിഗണിച്ചിരിക്കുന്നത്.

പികെ എന്ന സിനിമയിലെ പ്രകനടത്തിന് ആമിര്‍ഖാനും, ഹൈദര്‍ എന്ന ചിത്രത്തിലെ പ്രകടത്തിന് ഷാഹിദ് കപൂറുമാണ് ഇവര്‍ക്കൊപ്പം മികച്ച നടനാകാന്‍ മത്സരിക്കുന്നത്.