‘ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍’ ഉപേക്ഷിക്കാന്‍ മൈക്രോസോഫ്റ്റ് തീരുമാനിച്ചു

single-img
19 March 2015

Internet-Explorer ‘ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍’ ഉപേക്ഷിക്കാന്‍ മൈക്രോസോഫ്റ്റ് തീരുമാനിച്ചു. ഇരുപതുവര്‍ഷം പ്രായമുള്ള ഈ വെബ്ബ് ബ്രൗസറിന് പകരം ഈ വര്‍ഷം കമ്പനി പുറത്തിറക്കുന്ന ഓപ്പറേറ്റിങ് സിസ്റ്റമായ വിന്‍ഡോസ് 10 നൊപ്പം പുതിയ ബ്രൗസറാകും ഉണ്ടാകുക.

ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന്റെ പിന്‍ഗാമിക്ക് പേരിട്ടിട്ടില്ല. ‘പ്രോജക്ട് സ്പാര്‍ട്ടാന്‍’ ( Project Spartan ) എന്ന കോഡുനാമത്തിലാണ് മൈക്രോസോഫ്റ്റ് വികസിപ്പിക്കുന്നത്.

1995 ല്‍ രംഗത്തെത്തിയ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍, 1990 കളുടെ അവസാനം ‘നെറ്റ്‌സ്‌കേപ് നാവിഗേറ്റര്‍’ ( Netscape Navigator ) ബ്രൗസറിനെ പിന്തള്ളി, വെബ്ബ്ബ്രൗസിങ് രംഗത്ത് ഒന്നാമതെത്തുകയായിരുന്നു. ഒരു ഘട്ടത്തില്‍ ഈ ബ്രൗസറിന് 100 കോടി യുസര്‍മാര്‍ വരെയുണ്ടായിരുന്നു. ഈ വര്‍ഷം രംഗത്തെത്തുന്ന വിന്‍ഡോസ് 10 ല്‍ പുതിയ ബ്രൗസറാകും ഉണ്ടാവുക

വേഗവും സുരക്ഷയും കുറവ്-ഇതാണ് ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ നേരിട്ട പ്രധാന പോരായ്മ. ഈ പോരായ്മകള്‍ നികത്താന്‍ മൈക്രോസോഫ്റ്റ് കിണഞ്ഞു ശ്രമിച്ചെങ്കിലും കാര്യമായ ഫലം കണ്ടില്ല. എന്നാല്‍,  ‘ഫയര്‍ഫോക്‌സ്’ ( Firefox ) ബ്രൗസറും, തുടര്‍ന്ന് ഗൂഗിളിന്റെ ‘ക്രോം’ ( Google Chrome ) ബ്രൗസറും രംഗം പിടിച്ചതോടെ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന്റെ പ്രതാപം അസ്തമിക്കാന്‍ തുടങ്ങിയത്.