ജനങ്ങള്‍ക്ക് ടോളിലൂടെയുള്ള നികുതി ഭാരം കുറക്കണമെന്ന് സച്ചിന്‍

single-img
13 March 2015

sachinമഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനു മുംബൈയിലെ ടോള്‍ വിഷയത്തില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ കത്തെഴുതി. ജനങ്ങള്‍ക്ക് ടോളിലൂടെയുള്ള നികുതി ഭാരം കുറക്കണമെന്ന് സച്ചിന്‍ കത്തില്‍ ആവശ്യപ്പെട്ടു.

രണ്ട് പേജ് വരുന്ന രാജ്യസഭാ ലെറ്റര്‍ ഹെഡില്‍ എഴുതിയ കത്തില്‍ മുംബൈ നഗരത്തിലെ ടോള്‍ ഗേറ്റുകളുടെ നിലവിലെ അവസ്ഥയില്‍ ഉത്കണ്ഠയുള്ളതായി സച്ചിന്‍ വെളിപ്പെടുത്തുന്നു. ഫെബ്രുവരി 20ന് എഴുതിയ കത്ത് ഇന്നാണ് പുറത്തു വിട്ടത്.

മുംബൈക്ക് അകത്തും പുറത്തും സഞ്ചരിക്കുന്നവരുടെ് ടോളിന്റെ കാര്യത്തില്‍ പുനര്‍വിചിന്തനം വേണമെന്നും മുംബൈ നഗരത്തില്‍ ഇരുചക്ര വാഹന യാത്ര സുഖമമാക്കണമെന്നും സച്ചിന്‍ വീണ്ടും ആവശ്യപ്പെട്ടിടുണ്ട്.