ഷിയോമിയുടെ 4ജി ഫോൺ റെഡ്മി 2 വിപണിയില്‍ എത്തി; വില 6,999 രൂപ

single-img
12 March 2015

xiaomi-redmi-2ന്യൂഡല്‍ഹി: ചൈനീസ് മൊബൈല്‍ നിര്‍മ്മാതാക്കളായ ഷിയോമി റെഡ്മി തങ്ങളുടെ ഏറ്റവും പുതിയ ഫോണുമായി സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ എത്തി.  റെഡ്മി 2 എന്ന് പേരിട്ടിരിക്കുന്ന 4ജി ഫോണാണ് പുതുതായി വിപണിയില്‍ ഷിയോമി എത്തിച്ചിരിക്കുന്നത്. 6,999 രൂപയാണ് റെഡ്മി 2 വിന്റെ വില.

4.7 ഇഞ്ച് എച്ച് ഡി ഡിസ്‌പ്ലെയില്‍ എട്ട് മെഗാപിക്‌സലിന്റെ ബാക്ക്ക്യാമറയും രണ്ട് മെഗാപിക്‌സലിന്റെ ഫ്രണ്ട്ക്യാമറയും ഉപയോഗിച്ചിട്ടുണ്ട്. 1.2 ജിഗാ ഹെക്ട്‌സ് ക്വാഡ് കോര്‍ പ്രൊസസറുമായെത്തുന്ന റെഡ്മി 2 വിന് 2,200 എംഎഎച്ച് ബാറ്ററിയാണുള്ളത്.  ഒരു ജി ബി റാമും 8 ജിബിയുടെ ഇന്റേണല്‍ മെമ്മറിയും റെഡ്മി 2ക്ക് കരുത്ത് പകരും.

മാര്‍ച്ച് 24 മുതൽ ഷിയോമി 2 വിന്റെ വില്‍പന, ഫ്‌ളിപ്പ്കാര്‍ട്ടില്‍ ഇന്ന് വൈകിട്ട് ആറു മണി മുതല്‍  രജിസ്‌ട്രേഷന്‍ ആരംഭിക്കും.

buy_flipkart_2