അച്ഛന്റെയും രണ്ടാനമ്മയുടെയും ക്രൂരതമൂലം സംസാരിക്കാന്‍ കഴിയാത്ത നിലയിലായ മൂന്ന് വയസ്സുകാരന്റെ ചികിത്സാച്ചെലവ് മമ്മൂട്ടി ഏറ്റെടുക്കും

single-img
11 March 2015

Mammootty-10അച്ഛന്റെയും രണ്ടാനമ്മയുടെയും ക്രൂരതമൂലം പൊള്ളലേറ്റ് സംസാരിക്കാന്‍ കഴിയാത്ത നിലയിലായ മൂന്നുവയസ്സുകാരന് മമ്മൂട്ടിയുടെ സാന്ത്വനസ്പര്‍ശമെത്തി. കുഞ്ഞിന്റെ ചികിത്സ പൂര്‍ണമായും ഏറ്റെടുക്കുന്നതായി മമ്മൂട്ടി അറിയിച്ചിരിക്കുകയാണ്.

വലതുകൈക്കും ചുണ്ടിനും പൊള്ളലേറ്റ അഞ്ചല്‍ ഇടമുളയ്ക്കല്‍ തൊള്ളൂര്‍ പ്രതിതാഭവനില്‍ തോമസിന്റെ മകന്‍ മനീഷിന്റെ ചികിത്സയാണ് മമ്മൂട്ടി ഏറ്റെടുക്കുക. മമ്മൂട്ടിയുടെ ആവശ്യപ്രകാരം മമ്മൂട്ടി ഡയറക്ടറായുള്ള പതഞ്ജലി ആയുര്‍വേദ ചികിത്സാലയം കുഞ്ഞിന്റെ ചികിത്സ സൗജന്യമായി നിര്‍വഹിക്കുമെന്ന് ആസ്പത്രിയുടെ മുഖ്യചികിത്സകന്‍ ജ്യോതിഷ് കുമാര്‍ അറിയിച്ചു.

രണ്ടാനമ്മയുടെയും അച്ഛന്റെയും ക്രൂരതമൂലം സംസാരിക്കാനാവാത്ത നിലയിലാണ് കുട്ടിയിപ്പോള്‍. കഴിഞ്ഞ വ്യാഴാഴ്ചയാണ് കുഞ്ഞിന്റെ കൈക്ക് പൊള്ളലേറ്റ നിലയില്‍ അയല്‍വാസികള്‍ കണ്ടത്. തൈക്കാട് ശിശുക്ഷേമസമിതിയുടെ സംരക്ഷണച്ചുമതലയില്‍ കുഞ്ഞ് ഇപ്പോള്‍ തിരുവനന്തപുരം എസ്.എ.ടി. ആസ്പത്രിയില്‍ ചികിത്സയിലാണ്.