ഇനി മോഹന്‍ലാല്‍ തെലുങ്ക് സംസാരിക്കും; അതും പ്രിന്‍സ് മഹേഷ് ബാബുവിനൊപ്പം

single-img
10 March 2015

Mohanlal Mahesh Babu Arya Movie-Stills-Details-Images-Onlookersജില്ലയിലൂടെ ഇളയദളപതി എവിജയുമായി ചേര്‍ന്ന് തമിഴ്‌നാടും പുനീത് രാജ്കുമാറുമായി ചേര്‍ന്ന് കര്‍ണ്ണാടകയും കീഴടക്കിയശേഷം മലയാളത്തിന്റെ സ്വന്തം മോഹന്‍ലാല്‍ ഇനി തെലുങ്ക് സംസാരിക്കാനായി പോകുകയാണ്. അതും തെലുങ്ക് സൂപ്പര്‍ ഹീമറാ പ്രിന്‍സ് മഹേഷ്ബാബുവിനൊപ്പം. തമിഴ് നടന്‍ ആര്യയും ഈ ചിത്രത്തില്‍ ഒരു പ്രധാനവേഷത്തില്‍ വരും.

ജില്ലയുടെ സംവിധായകനായ നേശനാണ് മോഹന്‍ലാലിനേയും മഹേഷ്ബാബുവിനെയും നായകരാക്കി തെലുങ്കില്‍ ചിത്രമൊരുക്കുന്നതെന്നാണ് സൂചന. ഇരവരേയും നായകരാക്കി സിനിമ ചെയ്യാന്‍ ഒരു നിര്‍മ്മാണക്കമ്പനി നേശനെ സമീപിച്ചതായും നടേശന്‍ ആ പ്രോജക്ട് ഏറ്റെടുക്കാന്‍ പോകുന്നവെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഇത് തമിഴില്‍ ചെയ്ത ജില്ലയുടെ റീമേക്കല്ല.

ഈ ചിത്രം തമിഴ്- തെലുങ്ക്-മലയാളം ഭാഷകള്‍ സംസാരിക്കുമെന്നും വാര്‍ത്ത പുറത്തുവിട്ട തെലുങ്ക് വെബ്‌സൈറ്റ് പറയുന്നു. ചിത്രം യാഥാര്‍ത്ഥ്യമായാല്‍ തമിഴ്, കന്നഡ, തെലുങ്ക് സിനിമകളിലെ യുവ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അഭിനയിക്കുന്നു എന്ന പ്രത്യേകത മോഹന്‍ലാലിന് വരും. ജില്ലയില്‍ വിജയ്‌ക്കൊപ്പം എത്തിയ ലാല്‍ കന്നഡയില്‍ പുനീത് രാജ്കുമാറിനൊപ്പം ചെയ്ത മൈത്രിയും വന്‍ വിജയമായിരുന്നു.