രതീഷ് അമ്പാട്ട് ഒരുക്കിയ കേരളാ ടൂറിസം പ്രചരണചിത്രത്തിന് ഐടിബി ഗോള്‍ഡന്‍ ഗേറ്റ് സിറ്റി അന്താരാഷ്ട്ര പുരസ്‌കാരം

single-img
9 March 2015

tourismപ്രമുഖ പരസ്യസംവിധായകനും ചലച്ചിത്ര സംവിധായകനുമായ രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത കേരളാ ടൂറിസം വകുപ്പിന്റെ പരസ്യചിത്രത്തിന് ടൂറിസം മേഖലയിലെ ഓസ്‌കാര്‍ പുരസ്‌കാരം എന്ന് വിശേഷിപ്പിക്കുന്ന ഐടിബി ഗോള്‍ഡന്‍ ഗേറ്റ് സിറ്റി പുരസ്‌കാരം ലഭിച്ചു. മള്‍ട്ടീ മീഡിയാ കാമ്പയിന്‍ വിഭാഗത്തിലാണ് രണ്ട് മിനുട്ട് ദൈര്‍ഘ്യമുള്ള പരസ്യചിത്രം പുരസ്‌കാരം നേടിയത്.

കേരളത്തിലെ കായല്‍ ടൂറിസത്തെ അടിസ്ഥാനമാക്കിയുള്ള പരസ്യചിത്രത്തിന് ബോളിവുഡ് ഛായാഗ്രാഹകനായ മലയാളി കെ യു മോഹനനാണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. തുടര്‍ച്ചയായി മൂന്നാം തവണയാണ് കേരളാ ടൂറിസം ഗോള്‍ഡന്‍ സിറ്റി ഗേറ്റ് പുരസ്‌കാരം നേടുന്നതെന്നതും രശദ്ധേയമാണ്.

കഴിഞ്ഞ വര്‍ഷം പ്രിന്റ് വിഭാഗത്തില്‍ ഗോള്‍ഡന്‍ ഗേറ്റ് ഗോള്‍ഡ് െ്രെപസാണ് നേടിയപ്പോള്‍ ഇത്തവണ ഗോള്‍ഡന്‍ ഗേറ്റ് സില്‍വര്‍ െ്രെപസാണ് സ്വന്തമാക്കിയത്.ലോകത്തിലെ പ്രമുഖ വിനോദ വ്യാപാര മേള കൂടയിയാണ് ഇന്റര്‍നാഷനല്‍ ടൂറിസം ബോഴ്‌സ് എന്ന ഐടിബി.