സ്ത്രീകൾ ചുറ്റുമുള്ള ലോകത്തെ മുഖത്തോടുമുഖം കണ്ടുതുടങ്ങണം..നിങ്ങളുടെ ശബ്ദങ്ങൾ ഉച്ചത്തിൽ കേൾക്കട്ടെ

single-img
8 March 2015

HIMA SHANKARസ്ത്രീകൾ ചുറ്റുമുള്ള ലോകത്തെ മുഖത്തോടുമുഖം കണ്ടുതുടങ്ങണം..നിങ്ങളുടെ വേദനകളിൽ നിന്നു ഊർജ്ജം സംഭരിക്കുക.പേടികളിൽ നിന്നു പുറത്തു വരിക.ഒതുങ്ങിയിരിക്കേണ്ട കാലം കഴിഞ്ഞു..സ്ത്രീകൾക്കുള്ളിലെ ശക്തിയെ തിരിച്ചറിയുക.പ്രകൃതിക്കും അവനവനും വേണ്ടിയുള്ള, സ്നേഹം കൊണ്ടുള്ള അവസാനയുദ്ധത്തിനായി. സ്നേഹമെന്ന വിപ്ളവം,അവനവനിൽ നിന്നു തുടങ്ങട്ടെ, മറ്റുള്ളവർ പറയുന്നതിൽ പെട്ടു പോവാതിരിക്കുക.പുറത്തുള്ള പുരുഷ ലോകവുമായി സംവദിക്കുക, സ്നേഹിക്കുക , കലഹിക്കുക, പ്രതികരിക്കുക, നിങ്ങളുടെ ശബ്ദങ്ങൾ ഉച്ചത്തിൽ കേൾക്കട്ടെ..

നിങ്ങൾക്കു നിങ്ങളോടുള്ള ഇഷ്ടം മാത്രം കൈമോശം വരാതിരിക്കുക. സ്നേഹത്തിന്റെ, അവസാനയുദ്ധം തുടങ്ങുക. സ്നേഹത്തിനേയും, പ്രണയത്തേയും, രതിയേയും, ബഹുമാനത്തിനേയും, വെറുപ്പിനേയും, തെറിയേയും,വേദനയേയും, അനാഥത്വത്തേയും സർവോപരി മരണത്തേയും,മുഖാമുഖം കാണുക. കാരണം നമ്മുടെ ചുറ്റുമുള്ളവരിൽ ”ചിലർ” ബലാത്സംഗം , കൊലപാതകം എന്നിവ ആസ്വദിക്കാൻ തുടങ്ങിയിരിക്കുന്നു .

ശരീരം കൊണ്ടും മനസു കൊണ്ടും സംവദിക്കുക, ഒരു താരാട്ട് അമ്മ പാടുന്നതുപോലെ മൃദുലമായിട്ട്, അല്ലെങ്കിൽ ഒരു സ്ത്രീയുടെ എല്ലാ വികാരങ്ങളോടും കൂടി. കണ്ണിൽ കണ്ണിൽ മുഖാമുഖം, പ്രണയത്തോടെ, വേദനയോടെ, ദേഷ്യത്തോടെ, ചിരിയോടെ, സങ്കടത്തോടെ, പ്രതികാരത്തോടെ.. സ്നേഹത്തിനു വേണ്ടി, സ്നേഹത്തോടെ അവസാനയുദ്ധം, അല്ലെങ്കിൽ താക്കീത്..കണ്ണിൽ കണ്ണിൽ നോക്കി സ്നേഹത്തിന്റെ യുദ്ധം, നിങ്ങളുടെ ചുറ്റുമുള്ള ലോകത്തിനോട്, പുരുഷൻമാരോട്, നിങ്ങളോട് തന്നെയും.കാരണം, നിങ്ങൾക്കുള്ളിൽ പ്രകൃതിയുണ്ട്,പ്രണയമുണ്ട്.. .നിങ്ങളുടെ കണ്ണുകളിൽ ആ ചോദ്യങ്ങളുണ്ട്.. ഒരു യുദ്ധം തുടങ്ങാനുള്ളത്ര ചോദ്യങ്ങൾ..കണ്ണിൽ നോക്കി ചോദിച്ചു തുടങ്ങുക.