മൊബൈല്‍ ഫോണുകളില്‍ നമ്മുടെ ആദ്യകാല കൂട്ടുകാരന്‍ നോക്കിയ 1100 തിരിച്ചുവരുന്നു; ആന്‍ഡ്രോയ്ഡുമായി

single-img
5 March 2015

1100ഒരുകാലത്ത് ഇന്ത്യക്കാര്‍ ഏറ്റവും, കൂടുതല്‍ ഉപയോഗിച്ചിട്ടുള്ളതും നോക്കിയയുടെ എക്കാലത്തെയും മികച്ച മൊബൈല്‍ ഫോണുമായ നോക്കിയ 1100 വീണ്ടും തിരിച്ചുവരികയാണ്. സ്മാര്‍ട്ട് ഫോണ്‍ സൗകര്യത്തോടെ. ഗൂഗിളിന്റെ ഏറ്റവും പുതിയ ആന്‍ഡ്രോയ്ഡ് ബില്‍ഡിന്റെ ലിസ്റ്റില്‍ നോക്കിയ 1100 ഇടംപിടിച്ചിട്ടുണ്ട്.

പ്രൊസസ്സര്‍, മെമ്മറി എന്നിവ ഉള്‍പ്പെടുത്തി ലോലിപോപ്പ് 5.0 യുമായാണ് ഫോണ്‍ എത്തുക. ഫോണിന്റെ മറ്റ് പ്രത്യേകതകളെ കുറിച്ച് മറ്റു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ടമൊബൈല്‍ ഫോണ്‍ മോഡലായിരുന്നു 1100. 2003-ല്‍ പുറത്തിറങ്ങിയ ഈ ഫോണായിരുന്ന നോക്കിയയുടെ പേര് മൊബൈല്‍ഫോണ്‍ വില്‍പ്പന രംംത്ത് നിലനിര്‍ത്തിയത്. മൈക്രോസോഫ്റ്റുമായുള്ള കരാര്‍ പ്രകാരം 2016 അവസാനപാദവാര്‍ഷികം വരെ നോക്കിയയ്ക്ക് സ്മാര്‍ട്ട് ഫോണുകളില്‍ തങ്ങളുടെ പേരുപയോഗിക്കാന്‍ കഴിയില്ല എന്ന പ്രശ്‌നം നിലനില്‍ക്കുന്നതിനാല്‍ നോക്കിയ 1100 2017ല്‍ മാത്രമേ വിപണിയില്‍ എത്തിക്കാന്‍ കഴിയൂ.