കയ്യിൽ കാശ് ഇല്ലെങ്കിലും എന്റെ ഓട്ടോയിൽ കയറണം: രോഗികളെയും വയസ്സായവരെയും സൌജന്യമായി തന്റെ ഓട്ടോയിൽ കൊണ്ട് പോകുന്ന ബാലൻ എന്ന ഓട്ടോ ഡ്രൈവർ .

single-img
3 March 2015

IMG-20150303-WA0023തിരുവനന്തപുരം :പബ്ലിക്‌ ലൈബ്രറി സ്റ്റാൻഡിൽ ഓട്ടോ ഓടിക്കുന്ന ബാലൻ (43) ,ഓട്ടോ ഓടിക്കുന്നത് വരുമാനമാര്ഗ്ഗം ആയിട്ടു മാത്രം അല്ല മറിച്ചു ഒരു മഹത്തായ സേവനം എന്നാ നിലയിലും ആണ് .കയ്യിൽ കാശ് ഇല്ലെങ്കിലും രോഗികളെയും വയസ്സായവരെയും സൌജന്യമായി തന്റെ ഓട്ടോയിൽ അവർ പറയുന്ന സ്ഥലത്ത് കൊണ്ടുപോകും കച്ചണി സ്വദേശിയായ ബാലൻ എന്നാ നന്മ നിറഞ്ഞ ഓട്ടോക്കാരൻ .കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും കഴിഞ്ഞ ഒരു വർഷമയി ബാലൻ ഈ സത്പ്രവർത്തി തുടർന്നുവരുന്നു.

IMG-20150303-WA0018
ടാക്സി ഡ്രൈവർ ആയിരുന്ന ബാലൻ ഒരു വർഷം മുൻപ് ആണ് സ്വന്തമായി ഓട്ടോ വാങ്ങിയത് .കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് കാരണം രാപകൽ ഇല്ലാതെ ഓട്ടോ ഓടിച്ചിരുന്ന ബാലന്റെ ഓട്ടോയിൽ ഒരു ദിവസം വളരെ അവശയായ വൃദ്ധ കയറി ,ജനറൽ ആശുപത്രി വരെ പോകാൻ എത്ര കാശ് ആകും എന്ന് അവർ ചോദിച്ചു .ബാലൻ റേറ്റ് പറഞ്ഞപ്പോൾ ഒന്നും മിണ്ടാതെ അവർ ഓട്ടോയിൽ നിന്നും ഇറങ്ങി പോയി .എന്താണ് കാര്യം എന്ന് തിരക്കിയ ബാലനോട്എന്റെ കയ്യിൽ അത്രയും കാശ് ഇല്ല എന്ന് അവർ പറഞ്ഞു .തന്റെ ബുദ്ധിമുട്ടുകളെ കുറിച്ച് ഓർത്ത ബാലൻ അവരെ സൌജന്യമായി ഓട്ടോയിൽ കൊണ്ടുപോയി .ആ അമ്മയുടെ സന്തോഷമുള്ള വാക്കുകൾ കേട്ട ബാലൻ ഒരു തിരുമാനം എടുത്തു ഇനി കാശ് ഇല്ലാത്തതിന്റെ പേരിൽ തന്റെ ഓട്ടോയിൽ ആരും യാത്ര ചെയ്യതിരിക്കരുത് .അന്ന് തന്നെ ഓട്ടോയിൽ ഒരു പോസ്റ്റർ പതിച്ചു “പൈസ ഇല്ലെങ്കിലും കുഴപ്പമില്ല കയറണം അമ്മ” എന്ന്.അന്നുമുതൽ ദിവസവും നിരവതി രോഗികളും പ്രായമായവരും സൌജന്യമായി ബാലന്റെ ഓട്ടോയിൽ യാത്ര ചെയ്യുന്നു .

ഭാര്യാ ബിന്ദുവിനും പ്ലസ്‌വണ്ണിനു പഠിക്കുന്ന മകൻ അഭിജിത്തിനും പത്താംക്ലാസ്സിൽ പഠിക്കുന്ന മകൾ അഭിരാമിക്കും ബാലന്റെ സേവനത്തിൽ സന്തോഷവും അഭിമാനവും ആണ് .ചില നല്ല വ്യക്തികൾ ചെറിയ സഹായങ്ങൾ ചെയ്യുന്നതല്ലാതെ മറ്റു ഒരു പ്രോത്സഹനനവും ബാലന് ലഭിക്കന്നില്ല .തന്റെ ഓട്ടോയിൽ കയറുന്ന അമ്മമാരുടെ പുഞ്ചിരി മാത്രം മതി തനിക്കു പ്രോത്സഹനനമായി എന്നാണ് ബാലൻ പറയുന്നത്.