ഇനി മൊബൈല്‍ നമ്പര്‍ മാറ്റേണ്ട; മെയ് 3 മുതല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സൗകര്യം രാജ്യവ്യാപകമാകും

single-img
26 February 2015

MNP-Mobile-Number-Portability-Indiaമെയ് 3 മുതല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സൗകര്യം രാജ്യവ്യാപകമാകുന്നതോടെ ഇനി ഏത് സംസ്ഥാനത്തേക്ക് മാറിയാലും നിലവിലെ മൊബൈല്‍ നമ്പര്‍ മാറ്റേണ്ടതില്ല. പോര്‍ട്ടബിലിറ്റി വ്യവസ്ഥകളിലെ ആറാമത്തെ ഭേദഗതിയിലൂടെയാണു ട്രായി രാജ്യവ്യാപകമായി പോര്‍ട്ടബിലിറ്റി സൗകര്യം ലാഭ്യമാകുന്നത്.

നിലവില്‍  അതതു ടെലികോം സര്‍ക്കിളുകളില്‍ മാത്രമാണ് പോര്‍ട്ടബിലിറ്റി സൗകര്യമുള്ളത്.  2010-11 ലാണ് അതതു ടെലികോം സര്‍ക്കിളുകളില്‍ ഈ സൗകര്യം അനുവദിച്ചിരുന്നത്.