ഗൂഗിൾ അശ്ലീല ബ്ലോഗുകൾക്ക് പൂട്ടിടുന്നു

single-img
25 February 2015

google-bansഗൂഗിളിന്റെ പുതിയ അശ്ലീലവിരുദ്ധ നയങ്ങളുമായി ഒത്തുപോകാത്ത ബ്ലോഗുകളെ ഉടൻ നീക്കം ചെയ്യും. ലൈംഗികതയുടെ അതിപ്രസരമുള്ള ഉള്ളടക്കങ്ങൾ ഉടനടി നീക്കം ചെയ്യാത്തപക്ഷം ബ്ലോഗുകള്‍ അപ്രത്യക്ഷമാകുമെന്ന് ഗൂഗിള്‍ എല്ലാ ബോഗ്ലര്‍മാര്‍ക്കു അയച്ച സന്ദേശത്തിൽ പറയുന്നു. ലൈംഗിത പ്രദര്‍ശിപ്പിക്കുന്ന വീഡിയോകളും ചിത്രങ്ങളുമുള്ള ബ്ലോഗുകള്‍ 2015 മാര്‍ച്ച്‌ 23നു ശേഷം പൊതുജനങ്ങള്‍ക്ക്‌ ലഭ്യമായിരിക്കില്ലെന്ന് ഗൂഗിള്‍ അയച്ച സന്ദേശത്തിൽ പറയുന്നു.

ലൈംഗികന്യൂനപക്ഷങ്ങളുടെ ഡയറികള്‍, ട്രാന്‍സ്‌ജെന്‍ഡര്‍ ആക്‌ടിവിസ്‌റ്റുകള്‍, രതിക്കഥകള്‍, സെക്‌സ്‌ ടോയിസ് റിവ്യൂ, നഗ്നചിത്രങ്ങൾ, സിനിമാ സംവിധായകര്‍, ചിത്രകാരന്മാര്‍, പോണ്‍ ഗോസിപ്പ്‌ എഴുത്തുകാർ എന്നുതുടങ്ങി നിരവധി വിഭാഗങ്ങളില്‍പ്പെടുന്ന ബ്ലോഗുകള്‍ അഡല്‍റ്റ്‌ വിഭാഗത്തിലാണ്‌ മാര്‍ക്ക്‌ ചെയ്യപ്പെട്ടിരിക്കുന്നത്‌. ഇനി ഇതൊന്നും പൊതുജനങ്ങള്‍ക്ക്‌ ലഭിക്കാത്ത രീതിയിൽ സെന്‍സർ ചെയ്യുമെന്ന് ഗൂഗിളിന്റെ പറയുന്നു.

എന്നാല്‍ കലാപരമായി, വിദ്യാഭ്യാസത്തിന്‌, ഡോക്യുമെന്ററിക്ക്‌, ശാസ്‌ത്രീയമായ ആവശ്യത്തിന്‌ എന്നീ സാഹചര്യങ്ങളില്‍ നഗ്നതയുള്ള ഉള്ളടക്കം അനുവദിക്കുമെന്നും ഗൂഗിള്‍ പറയുന്നു. മാര്‍ച്ച്‌ 23നുശേഷം കണ്ടന്റുകള്‍ ഡിലീറ്റ്‌ ചെയ്യപ്പെടില്ല. എന്നാല്‍  ബ്ലോഗ്‌ ഉടമകള്‍ക്കും ബ്ലോഗര്‍മാര്‍ ഇവ ഷെയര്‍ ചെയ്‌തിട്ടുള്ളവര്‍ക്കുമായിരിക്കും ഇവ ലഭ്യമാകുക. സെര്‍ച്ച്‌ ചെയ്‌താലും ഈ ബ്ലോഗുകള്‍ കണ്ടെത്താനാവില്ല. പെഴ്‌സണല്‍ ഇന്‍വിറ്റേഷന്‍ ലഭിച്ചവര്‍ക്കുമാത്രമായിരിക്കും ബ്ലോഗിലെ കണ്ടന്റുകള്‍ ആക്‌സസ്‌ ചെയ്യാന്‍ പറ്റുക.