ഐപിഎല്‍ താര ലേലത്തിൽ യുവരാജിന് 16 കോടി

single-img
16 February 2015

Yuvraj-Singh-006ഐപിഎ‍ല്‍ താരലേലത്തില്‍ യുവരാജ് സിംഗിനെ റെക്കോഡ് തുകയ്ക്ക് ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് സ്വന്തമാക്കി. പതിനാറ് കോടിക്കാണ് യുവിയെ ഡല്‍ഹി സ്വന്തമാക്കിയത്. ഐപിഎല്ലില്‍ ഒരു താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്.ഴിഞ്ഞതവണ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് യുവരാജിനെ
വാങ്ങിയത് 14 കോടി രൂപയ്ക്ക് ആയിരുന്നു.

രണ്ടു കോടി രൂപയായിരുന്നു യുവരാജിന്റെ ഇത്തവണത്തെ അടിസ്ഥാനവില. ഈ രഞ്ജി സീസണില്‍ പഞ്ചാബിന് വേണ്ടി തുടര്‍ച്ചയായി നാലു സെഞ്ചുറികള്‍ നേടിയെങ്കിലും ലോകകപ്പ് ടീമിലേക്കുള്ള തെരഞ്ഞെടുപ്പില്‍ അവസാന നിമിഷം തഴയപ്പെടുകയായിരുന്നു.

യുവരാജ് ഉള്‍പ്പടെ 343 താരങ്ങള്‍ക്ക് വേണ്ടിയാണ് ബംഗളുരുവില്‍ താരലേലം പുരോഗമിക്കുന്നത്. മുതിര്‍ന്ന താരങ്ങളായ ഹാഷിം ആംല, കുമാര്‍ സംഗകാര, മഹേല ജയവര്‍ദ്ധന എന്നിവരെ ആരും വാങ്ങിയില്ല. മുരളി വിജയിയെ മൂന്നു കോടിക്ക് കിംഗ്സ് ഇലവനും കെവിന്‍ പീറ്റേഴ്സണെ രണ്ടു കോടി രൂപയ്ക്ക് സണ്‍റൈസേഴ്സും വാങ്ങി. ലങ്കന്‍ നായകന്‍ എയ്ഞ്ചലോ മാത്യൂസിനെ ഏഴര കോടി രൂപയ്ക്ക് ഡെയര്‍ഡെവിള്‍സും ദിനേഷ് കാര്‍ത്തിക്കിനെ പത്തര കോടി രൂപയ്ക്ക് ബംഗളുരു റോയല്‍ ചലഞ്ചേഴ്സും സ്വന്തമാക്കി.