നേരത്തിന്റെ വിജയം ആവര്‍ത്തിക്കാന്‍ പേരിലും പോസ്റ്റര്‍ ഡിസൈനിലും പുതുമയുമായി അല്‍ഫോന്‍സ് പുത്രന്റെ പ്രേമം

single-img
12 February 2015

10959479_883532358371701_459865812932728843_nനേരത്തിന്റെ വിജയം ആവര്‍ത്തിക്കാന്‍ പേരിലും പോസ്റ്റര്‍ ഡിസൈനിലും പുതുമയുമായി അല്‍ഫോന്‍സ് പുത്രന്റെ പ്രേമം വരുന്നു. ട്യൂണി ജോണ്‍ എന്ന ചെറുപ്പക്കാരനാണ് പ്രേമത്തിന്റെ പോസ്റ്ററുകള്‍ മനോഹരമായ രീതിയില്‍ ഒരുക്കിയിരിക്കുന്നത്.

കാര്‍ത്തിയുടെ മദ്രാസ്, സൂര്യ ചിത്രം അഞ്ചാന്‍, ജിഗര്‍താണ്ട എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ പോസ്റ്റര്‍ വ്യത്യസ്ഥമായ രീതിയിലൊരുക്കി ശ്രദ്ധനേടിയയാളാണ് ട്യൂണി. ഇപ്പോള്‍ സൂര്യയുടെ ഏറ്റവും പുതിയ ചിത്രം മാസ്സിന്റെ പോസ്റ്റര്‍ ഡിസൈന്‍ ചെയ്യുന്ന തിരക്കിലും കൂടിയാണ് ട്യൂണി. അല്‍ഫോന്‍സിന്റെ ആദ്യ ചിത്രമായ നേരത്തിലും ട്യൂണിയായിരുന്നു പോസ്റ്റര്‍ ഡിസൈന്‍.

ലോകസിനിമാ ചരിത്രത്തില്‍ പുതുമയൊന്നുമില്ലാത്ത രണ്ടാമത്തെ മലയാള ചലച്ചിത്രം വരുന്നു എന്ന ടാഗ് ലൈന്‍ ഉള്‍പ്പെടുത്തിയാണ് പ്രേമത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. നിവിന്‍ പോളി നായകനാകുന്ന ചിത്രത്തില്‍ വിനയ് ഫോര്‍ട്ട്, സൗബിന്‍, സിജു വില്‍സണ്‍ എന്നിവരെ കൂടാതെ മൂന്ന് പുതുമുഖ നായികമാരുമുണ്ട്.