ലോക ക്രിക്കറ്റ് ഏകദിനടീമില്‍ ഓപ്പണിംഗ് ബാറ്റ്‌സ്മാനായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍

single-img
11 February 2015

Sachin-Tendulkarബ്രിട്ടീഷുകാര്‍ ലോകകപ്പിന് മുന്നോടിയായി തെരഞ്ഞെടുത്ത ലോക ഏകദിന ടീമില്‍ ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസം മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ക്രിസ് ഗെയിലിനൊപ്പം ബാറ്റിംഗ് ഓപ്പണ്‍ ചെയ്യും. ലോക ടീമിനെ തെരഞ്ഞെടുക്കാനുളള വോട്ടെടുപ്പ് നടത്തിയത് പ്രമുഖ ക്രിക്കറ്റ് വെബ് പോര്‍ട്ടറായ ക്രിക്കറ്റ് ഡോട്ട് കോം ആണ്.

ആകെ കിട്ടിയ വോട്ടില്‍ 29 ശതമാനം വോട്ട് സച്ചിനുള്ളതായിരുന്നു. 25 ശതമാനം ക്രിസ് ഗെയിലിനെ പിന്തുണച്ചപ്പോള്‍ 20 ശതമാനം ആളുകള്‍ ഗില്‍ക്രിസ്റ്റിനെ പിന്തുണച്ചു. ടീമിലെ മൂന്നാം സ്ഥാനക്കാരനായി ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലേഴ്‌സും തുടര്‍ന്ന് ബ്രയന്‍ ലാറ വിവിയര്‍ റിച്ചാര്‍ഡ് തുടങ്ങിയവരും ബാറ്റിംഗ് നിരയില്‍ ഇടം പിടിച്ചിട്ടുണ്ട്.

ടീമിലെ വിക്കറ്റ് കീപ്പര്‍ ആഡം ഗില്‍ ക്രിസ്റ്റും ജാക്വിസ് കാലിസ് ഓള്‍ റൗണ്ടറുമാണ്. വസീം അക്രം, ഗ്ലെന്‍ മഗ്രാത്ത്, െ്രെബറ്റ് ലീ, ഷൈന്‍ വോണ്‍ എന്നിവര്‍ ബൗളിംഗ് നിയന്ത്രിക്കും.