പ്രകൃതി വരാന്‍പോകുന്ന കൊടും വേനലിന്റെ സൂചനകള്‍ കാട്ടിത്തുടങ്ങി; മലപ്പുറത്ത് കൊയ്യാനിറങ്ങിയ രണ്ടു പേര്‍ക്ക് സൂര്യതാപമേറ്റു

single-img
6 February 2015

Sun Lightഈ വര്‍ഷം അനുഭവപ്പെടുന്നത് കടുത്ത വേനാലാകുമെന്ന കാലാവസ്ഥ പപ്രവചനത്തിന് പിന്നാലെ കേരളം അഭിമുഖീകരിക്കാന്‍ പോകുന്ന കൊടുംവരള്‍ച്ചയുടെ സൂചനകള്‍ പ്രകൃതി കാട്ടിത്തുടങ്ങി. മലപ്പുറം വാണിയമ്പലത്ത് വയലില്‍ കൊയ്യാന്‍പോയ രണ്ടു തൊഴിലാളികള്‍ക്കു സൂര്യാതപമേറ്റു.

വീടിനു സമീപത്തെ വയലില്‍ കൊയ്യുന്നതിനിടെ പഴയവാണിയമ്പലം മൈലാടിക്കുന്ന് കോളനിയിലെ കക്കാടന്‍ നിര്‍മല (45), കക്കാടന്‍ ലക്ഷ്മി (60)എന്നിവര്‍ക്കാണ് സൂര്യാതപമേറ്റത്. നിര്‍മലയുടെ മുഖത്ത് ഇടതുകണ്ണിനു താഴെ പൊള്ളിക്കരിഞ്ഞു. തൊലി അടര്‍ന്നിട്ടുണ്ട്. വണ്ടൂര്‍ ഗവ. ആശുപത്രിയില്‍ എത്തി ഇരുവരും ചികില്‍സ തേടി.

സൂര്യതാപമേറ്റതിന്റെ ഫലമായി കഠിനമായ ക്ഷീണവും വേദനയും അനുഭവപ്പെടുന്നതായി ഇവര്‍ പറയുന്നു. കുടിവെള്ളത്തിനു പോലും പരക്കംപായേണ്ടിവരുന്ന വേനലായിരിക്കും ഇത്തവണയെന്നാണ് കാലാവസ്ഥ വിദഗ്ദര്‍ നേരത്തെ സൂചന നല്‍കിയിട്ടുള്ളത്.