പണം തിരികെ നല്കുന്ന കാര്യത്തില്‍ സര്‍ക്കാരുമായി ഒരു ഒത്തുതീര്‍പ്പിനുമില്ലെന്ന് മോഹന്‍ലാല്‍; ലാലിസം മാത്രമാണ് പരാജയമായതെന്ന തിരുവഞ്ചൂരിന്റെ പ്രസ്താവന തന്നെ വേദനിപ്പിച്ചു
4 February 2015
ദേശിയ ഗയിംസ് ഉദ്ഘാടന വേദിയില്‍ അവതരിപ്പിച്ച ലാലിസം പരിപാടിയെ സംബന്ധിച്ച വിവാദത്തില്‍ സര്‍ക്കാരുമായി ഇനി ഒത്തുതീര്‍പ്പിനുമില്ലെന്ന് മോഹന്‍ലാല്‍. ലാലിസത്തിന് ലഭിച്ച പണം തിരികെ നല്കുന്ന നിലപാടില്‍ മാറ്റമില്ലെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.
മന്ത്രിസഭ എന്തു തീരുമാനിച്ചാലും പണം നല്‍കും. ആരുപറഞ്ഞാലും പണം തിരികെ നല്കുന്ന തീരുമാനത്തില്‍ മാറ്റമില്ല. ദേശീയഗെയിംസിന്റെ ഉദ്ഘാടനചടങ്ങില്‍ ലാലിസം മാത്രമാണ് പരാജയമായതെന്ന മന്ത്രി തിരുവഞ്ചൂരിന്റെ പ്രസ്താവന തന്നെ വേദനിപ്പിച്ചെന്നും മോഹന്‍ലാല്‍ പറഞ്ഞു.