വിളിച്ചാൽ പ്രതികരിക്കാത്തവരുടെ ഫോണിനെ ഇനി മുതൽ ആന്‍ഡ്രോയിഡ് ആപ്പ് ഉപയോഗിച്ചു പൂട്ടാം

single-img
20 January 2015

fonelockവിളിച്ചാൽ ഫോണ്‍ എടുക്കാത്തവർക്ക് പണിയുമായി ആപ്പ് വരുന്നു. ഒരുപാട് തവണ വിളിച്ചാലും പ്രതികരിക്കാതെ കളിപ്പിക്കുന്നവരുടെ ഫോണിന് പൂട്ടിടാൻ ‘ഇഗ്നോര്‍ നോ മോര്‍’ എന്ന ആപ്പ് വഴി വിളിക്കുന്ന ആള്‍ക്ക് സാധിക്കും. ടെക്‌സാസ് സ്വദേശിനിയായ ഷാരോണ്‍ സ്റ്റാന്‍ഡിഫ്രിഡ് എന്ന യുവതിയാണ് ഈ ആപ്പിന്റെ നിർമ്മാതാവ്. ‘ആവശ്യമാണ് ഇവിടെ കണ്ടുപിടിത്തത്തിന്റെ മാതാവായിരിക്കുന്നത്’. തന്റെ കോളുകളോട് പ്രതികരിക്കാത്തിരുന്ന കൗമാരക്കാരന് പൂട്ടിടാന്‍ വേണ്ടിയാണ് യുവതി ഈ അപ്ലിക്കേഷന്‍ സൃഷ്ടിച്ചത്.

ഇഗ്നോര്‍ നോ മോര്‍ എന്ന ആപ്പ് ഉപയോഗിച്ച് ഫോണിന് ലോക്കിട്ടാൽ, പിന്നീട് മെസ്സേജിങ്, കോളിങ്, ഇന്റര്‍നെറ്റ് ഉപയോഗം എന്നിവയൊന്നും ഫോണില്‍ സാധിക്കില്ല.

വിളിച്ചയാളെ തിരിച്ച് വിളിച്ചോ എമര്‍ജന്‍സി റെസ്‌പോണ്ടറെ വിളിച്ചോ ഫോണിന്റെ ലോക്ക് ഒഴിവാക്കാന്‍ ആവശ്യപ്പെടുകയല്ലാതെ മറ്റ് വഴിയില്ല. ആന്‍ഡ്രോയിഡ് ഫോണില്‍ മാത്രമേ ഇപ്പോള്‍ ഈ ആപ്പ് പ്രവര്‍ത്തിക്കുയുള്ളു.