തന്നെയും കുടുംബത്തേയും വ്യക്തിപരമായി അധിക്ഷേപിച്ച ഫേസ്ബുക്ക് പേജുകള്‍ക്കെതിരെ നടന്‍ മോഹന്‍ലാല്‍ നിയമനടപടി സ്വീകരിച്ചു

single-img
13 January 2015

mohanlal01_1024x768_2155_420x315വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച് മോഹന്‍ലാലിനെയും കുടുംബത്തെയും വ്യക്തിപരമായി അധിക്ഷേപിച്ച ചില ഫേസ്ബുക്ക് പേജുകള്‍ക്കെതിരെ നിയമനടപടി വരുന്നു. വ്യാജവ്യാര്‍ത്തകള്‍ സൃഷ്ടിച്ച് ഫേസ്ബുക്കിലൂടെയും വാട്ട്‌സാപ്പിലൂടെയും പ്രചരിപ്പിച്ചതിനെതിരെയാണ് മോഹന്‍ലാല്‍ നിയമനടപടി സ്വീകരിച്ചത്.

മോഹന്‍ലാലിനെയും കുടുംബത്തെയും അപമാനിച്ച് വ്യാജവാര്‍ത്തകള്‍ കുടുംബാംഗങ്ങളുടെ പേരില്‍ പ്രചരിപ്പിക്കുകയും ചെയ്തതാണ് നിയമപടി സ്വീകരിക്കാന്‍ കാരണമായതെന്ന് മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്ന സജീവ് സോമന്‍ അറിയിച്ചു. ട്രോള്‍ ലാലപ്പന്‍ ഉള്‍പ്പെടെയുള്ള പേജുകള്‍ക്കെതിരെ നിയമനടപടി ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.