ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ച് ചൈന, ഒടുവില്‍ എബോളയെ പ്രതിരോധിക്കാനുള്ള മരുന്ന് പരീക്ഷണം വിജയകരം

single-img
26 December 2014
downloadലോകം ഏറെ ഭീതിയോടെ കണ്ടിരുന്ന എബോള രോഗത്തെയും പ്രതിരോധിക്കാന്‍ മരുന്ന് കണ്ടുപിടിച്ചു. പ്രതിരോധ മരുന്ന് കണ്ടുപിടിച്ചതായി അവകാശപ്പെട്ട് ചൈനയാണ് രംഗത്തെത്തിയിരിക്കുന്നത്. മനുഷ്യരില്‍ മരുന്ന് വിജയകരമായി പരീക്ഷിച്ചതായും ചൈനയുടെ പ്രതിരോധ വക്താവ് യാംഗ് യൂജിന്‍ അവകാശപ്പെട്ടു. അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സിലാണ് മരുന്ന് വികസിപ്പിച്ചെടുത്തത്. ഇത് ഡിസംബറിലാണ് മനുഷ്യരില്‍ പരീക്ഷിച്ചു തുടങ്ങിയത്. മരുന്ന് പരീക്ഷണം വിജയകരമായെന്ന പ്രഖ്യാപനം എബോള പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടും.
എബോള പടര്‍ന്നിരിക്കുന്ന ലൈബീരിയ, സിയറ ലിയോണ എന്നിവിടങ്ങളിലേയ്ക്ക് 300 പേരടങ്ങുന്ന മെഡിക്കല്‍ സംഘത്തെ അയക്കുമെന്ന് ചൈന അറിയിച്ചു. എബോള വൈറസ് ബാധയേറ്റ് വിവിധ രാജ്യങ്ങളിലായി ഇതിനോടകം ഏഴായിരം പേര്‍ മരിച്ചതായാണ് ലോക ആരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. 16,169 പേര്‍ ചികിത്സയില്‍ കഴിയുകയാണ്. ഇതില്‍ പലരുടെയും നില അതീവഗുരുതരമാണ്. അതിനാല്‍തന്നെ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് ലോക ആരോഗ്യ സംഘടനയുടെ വിലയിരുത്തല്‍. ഇതിനിടെയാണ് മരുന്ന് പരീക്ഷണം വിജയം എന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്.