ഗൂഗിളിന്റെ ഡ്രൈവറില്ലാത്ത കാർ റോഡ് ടെസ്റ്റിന് എത്തി

single-img
24 December 2014

googlecarസാന്‍ഫ്രാന്‍സിസ്‌കോ: ഗൂഗിളിന്റെ ഡ്രൈവറില്ലാ കാറിന്റെ മാതൃക പുറത്തിറക്കി. നിരവധി പരീക്ഷണങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും ശേഷമാണ് ഡ്രൈവറില്ലാതെ ഓടുന്ന ഗൂഗിള്‍ കാര്‍ റോഡ് ടെസ്റ്റിന് തയ്യാറായി എത്തി. പുതുവര്‍ഷത്തില്‍ കാര്‍ ഓടിത്തുടങ്ങുമെന്ന്‌ ഗൂഗിള്‍ അറിയിച്ചു. ഒറ്റനോട്ടത്തിൽ നാനോ കാറുകളെപോലെ തോന്നിപ്പിക്കുന്ന കാറില്‍ രണ്ടുപേര്‍ക്ക്‌ യാത്രചെയ്യാം. കാറിന്റെ വേഗതയും ദിശയുമെല്ലാം നിയന്ത്രിക്കുന്നത്‌ ഗൂഗിളിന്റെ സെന്‍സറും സോഫ്‌റ്റവെയറുമാണ്‌.

ആക്‌സിലേറ്ററും ബ്രെയ്‌ക്കും സ്‌റ്റിയറിങുമില്ലാത്ത കാര്‍ ബാറ്ററിയിലാണ്‌ പ്രവര്‍ത്തിക്കുന്നത്‌. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാൻ കഴിയുന്ന കാറിന്‌ അപകടങ്ങള്‍ പരമാവധി കുറയ്‌ക്കാനും സാധിക്കും.

കാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി സ്‌മാര്‍ട്ട്‌ ഫോണ്‍ ആപ്ലിക്കേഷനും ഗൂഗിള്‍ തയ്യാറാക്കിയിട്ടുണ്ട്. ഇതിലൂടെ ഉടമയ്‌ക്ക് കാറിനെ നിയന്ത്രിക്കാനും യാത്രക്കാര്‍ നില്‍ക്കുന്നിടത്തേയ്‌ക്ക് വരുത്താനും സാധിക്കും. കാറിന്റെ മൃതുവായ മുന്‍ഭാഗം അപകട സമയങ്ങളില്‍ യാത്രക്കാരെ സംരക്ഷിക്കുന്ന രീതിയിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്.