സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 2015 ക്രിക്കറ്റ് വേള്‍ഡ് കപ്പിന്റെ ബ്രാന്റ് അംബാസിഡര്‍

single-img
22 December 2014

Sachin-Tendulkar2ഓസ്‌ട്രേലിയയിലും ന്യൂസിലാന്‍ഡിലുമായി 2015ല്‍ നടക്കുന്ന ക്രിക്കറ്റ് വേള്‍ഡ് കപ്പിന്റെ ബ്രാന്റ് അംബാസിഡറായി മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറെ തെരഞ്ഞെടുത്തു. ഇന്റെനാഷണല്‍ ക്രിക്കറ്റ് കൗസിലാണ് സച്ചിനെ ലോകകപ്പിന്റെ ബ്രാന്‍ഡ് അംബാസിഡറായി തെരഞ്ഞെടുത്തത്. ഐസിസി ചീഫ് എക്‌സിക്യൂട്ടീവ് ഡേവിജ് റിച്ചാര്‍ഡ് ആണ് ഇക്കാര്യം അറിയിച്ചത്.

ഇത് രണ്ടാം തവണയാണ് സച്ചിനെ തേടി ഈ ബഹുമതി എത്തുന്നത്. നേരത്തെ 2011ലെ ലോകകപ്പിലും സച്ചിനെ ബ്രാന്‍ഡ് അംബാസിഡറായി ഐസിസി തെരഞ്ഞെടുത്തിരുന്നു. തുടര്‍ച്ചയായി രണ്ടാം തവണയും ലോകകപ്പിന്റെ ബ്രാന്‍ഡ് അംബാസിഡറായി തെരഞ്ഞെടുത്തില്‍ അഭിമാനിക്കുന്നുവെന്ന് സച്ചിന്‍ പ്രതികരിച്ചു. ലോകകപ്പിന്റെ പ്രാചാരണത്തിനായി തനിക്ക് കഴിയാവുന്നതെല്ലാം ചെയ്യുമെന്നും സച്ചിന്‍ പറഞ്ഞു.