ഇനി മുതൽ സ്‌പെയിനില്‍ ഗൂഗിള്‍ ന്യൂസില്ല

മാഡ്രിഡ്: ഇനി മുതൽ സ്‌പെയിനില്‍ ഗൂഗിള്‍ ന്യൂസ് പ്രവർത്തിക്കില്ല. സ്‌പെയിനില്‍ വാര്‍ത്തകള്‍ക്ക് പണം നല്‍കണമെന്ന പുതിയ നിയമത്തെ തുടർന്നാണ് ഗൂഗിൾ ന്യൂസ് പ്രവര്‍ത്തിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. സ്‌പെയിനിലെ പുതിയ ബൗദ്ധിക സ്വത്തവകാശ നിയമപ്രകാരം ജനുവരി മുതല്‍ സ്‌പെയിനില്‍ നിന്നുള്ള വാര്‍ത്തകള്‍ നല്‍കുന്നതിന് പണം നല്‍കണമെന്ന് സര്‍ക്കാര്‍ ഗൂഗിളിനോട് നിര്‍ദ്ദേശിച്ചിരുന്നു.
തങ്ങള്‍ ഇനി സ്‌പെയിനില്‍ തുടരില്ലെന്ന് ഡിസംബര്‍ പത്തിന് ഗൂഗിള്‍ ഔദ്യോഗികമായി അറിയിച്ചിരുന്നു. ഇന്നലെ മുതൽ സ്‌പെയിനിലെ പ്രസാദകരെ ഗൂഗിള്‍ ഒഴിവാക്കിയിരുന്നു. തങ്ങൾ വാർത്തകൾ മാത്രമാണ് നൽകുന്നതെന്നും പരസ്യങ്ങൾ ഉൽപെടുത്തിയട്ടില്ലെന്നുമാണ് ഗൂഗിലിന്‍റെ നിലപാട്. അതുകൊണ്ടുതന്നെ നികുതി നൽകാനാവില്ലെന്ന തീരുമാനമാണ് ഗൂഗിൽ ഏടുത്തിരുക്കുന്നത്. സർക്കാരിന്റെ ഈ തീരുമാനം യാഹുവിനെ പോലെയുള്ള മറ്റ് കമ്പനികളെയും ബാധിക്കും.