ഡിസ് ലൈക്ക് ബട്ടൺ ഫേസ്ബുക്കിന്റെ പരിഗണനയിലുണ്ടെന്ന് സുക്കർബർഗ്

ഡിസ് ലൈക്ക് ബട്ടൺ അവതരിപ്പിക്കുന്നതിനെ കുറിച്ച് ഫേസ്ബുക്ക് ചിന്തിക്കുന്നതായി സുക്കർബർഗ്. എന്നാൽ . ഉപഭോക്താക്കൾ അതിനെ തെറ്റായ അര്‍ത്ഥത്തിൽ എടുക്കുമോയെന്ന് ഉത്‌കണ്‌ഠപ്പെടുന്നതായി അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ ഏറ്റവും കൂടുതൽ പേർ ആവശ്യപ്പെടുന്നതും ഡിസ് ലൈക്ക് ബട്ടൺ ആണ്. കാരണം ചില ദു:ഖരമായ പോസ്റ്റുകൾ ലൈക്കു ചെയ്യുന്നതിൽ ആളുകൾ ഇഷ്ടപ്പെടുന്നില്ലെന്നും. ലൈക്കിന് പകരം അവരുടെ ദു:ഖം രേഖപ്പെടുത്തുന്നതിനുള്ള ബദൽ സംവിധാനം ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാലിഫോര്‍ണിയയില്‍ ഒരു സംവാദ സദസില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് സക്കര്‍ബര്‍ഗ് ഡിസ് ലൈക്ക് ബട്ടണുകളെപ്പറ്റി പറഞ്ഞത്. വ്യാജ പോസ്റ്റുകള്‍, വൈറലാവുന്ന പോസ്റ്റുകള്‍ എന്നിവയൊക്കെ ഡിസ് ലൈക്ക് ചെയ്യാന്‍ പലരും ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഫേസ് ബുക്ക് ഉപഭോക്താക്കള്‍ ഇത്തരം ആവശ്യങ്ങള്‍ കാലങ്ങളായി ഉന്നയിക്കുകയാണ്