മഅദനി പ്രതിയായ ബംഗളൂരു സ്ഫോടനക്കേസ് ഇനി എന്‍ഐഎ അന്വേഷിക്കും

11 December 2014
പിഡിപി ചെയര്മാന് അബ്ദുള്‍ നാസര്‍ മഅദനി പ്രതിയായ ബംഗളൂരു സ്ഫോടനക്കേസ് കര്‍ണാടക സര്‍ക്കാരിന്റെ പ്രത്യേക ആവശ്യപ്രകാരം എന്‍ഐഎ ഏറ്റെടുത്തു. നിലവില്‍ ബംഗളൂരു പോലീസിലെ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. യുഎപിഎ പ്രകാരമുള്ള കേസായതിനാലാണ് എന്‍ഐഎ ഏറ്റെടുത്തത്. ബംഗളൂരു പ്രത്യേക കോടതിയില്‍ വിചാരണ തുടരുന്ന കേസിന്റെ തുടര്‍വിചാരണ ഇനി എന്‍ഐഎ കോടതിയില്‍ നടക്കും.