ആത്മഹത്യാ ശ്രമം ഇനി കുറ്റകരമല്ല; ഒരു കൊല്ലം വരെ ശിക്ഷ ലഭിക്കുമായിരുന്ന കുറ്റമായ ആത്മഹത്യശ്രമത്തെ കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ നിന്നും നീക്കും

single-img
10 December 2014

Suicideആത്മഹത്യാശ്രമത്തെ കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ നിന്നും നീക്കാന്‍ കേന്ദ്രനീക്കം. ആത്മഹത്യശ്രമത്തിന്റെ പേരില്‍ കേസെടുക്കുന്ന ഐപിസി 309ാം വകുപ്പ് നീക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. ഒരു കൊല്ലം വരെ ശിക്ഷ ലഭിക്കുമായിരുന്ന കുറ്റമായിരുന്നു ആത്മഹത്യാശ്രമം. തീരുമാനത്തിന് 18 സംസ്ഥാനസര്‍ക്കാരുകളുടെ പിന്തുണയുണ്ടെന്ന് കേന്ദ്രം അവകാശപ്പെടുന്നു.