ഇനി മുപ്പത് സെക്കന്റില്‍ മൊബൈല്‍ റീചാര്‍ജ്ജ് ചെയ്യാം

single-img
25 November 2014

batteryമുപ്പത് സെക്കന്റില്‍ മൊബൈല്‍ റീചാര്‍ജ്ജ് ചെയ്യാന്‍ കഴിയുന്ന ബാറ്ററിയുമായി ഇസ്രായേല്‍ കമ്പനി രംഗത്ത്. ടെല്‍ അവീവ് ആസ്ഥാനമായുള്ള സ്റ്റോര്‍ഡോട്ടാണ് ഈ അത്ഭുത ബാറ്ററി നിർമ്മിച്ചത്. മിനുറ്റുകള്‍ക്കുള്ളില്‍ ഇലക്ട്രിക് കാര്‍ ചാര്‍ജ്ജ് ചെയ്യാനും ഇതേ ബാറ്ററി ഉപയോഗിച്ച് സാധിക്കുമെന്ന് കമ്പനി അറിയിച്ചു.

2016റോടെ ബാറ്ററി വിപണിയിൽ എത്തിക്കാനാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.ഇതാനായുള്ള ധനശേഷഖരണം നടത്തി കഴിഞ്ഞതായി കമ്പനി അറിയിച്ചു. 30 സെക്കന്റില്‍ സ്മാര്‍ട്ട് ഫോണുകള്‍ മുഴുവനായി ചാര്‍ജ്ജ് ചെയ്യാനാകുമെന്നാണ് കമ്പനി അധികൃതര്‍ പറയുന്നു. ഈ ബാറ്ററിക്ക് വേണ്ടി ഗവേഷകര്‍ പ്രത്യേകം വികസിപ്പിച്ചെടുത്ത നാനോഡോട്ട്‌സ് ആണ് അതിവേഗ റീചാര്‍ജ്ജിംഗ് സാധ്യമാക്കുന്നത്.

ലോകത്തിന്റെ ഊര്‍ജ്ജകേന്ദ്രമായി മാറുകയാണ് കമ്പനിയുടെ പ്രഖ്യാപിത ലക്ഷ്യം. ആദ്യഘട്ടത്തില്‍ 100 ഡോളര്‍ മുതല്‍ 150 ഡോളര്‍ വരെയായിരിക്കും ബാറ്ററിയുടെ വില. മൂന്ന് വര്‍ഷം ആയുസ്സ് നല്‍കിയിരിക്കുന്ന ബാറ്ററി ഉപയോഗിച്ച് കുറഞ്ഞത് 1500 തവണ റീച്ചാര്‍ജ്ജ് ചെയ്യാനാകുമെന്നാണ് കമ്പനി പറയുന്നത്.