പോലീസിന്റെ പ്രവർത്തനത്തെ നിരീക്ഷിക്കാനുള്ള സോഫ്റ്റ്വെയര് എത്തിക്കഴിഞ്ഞു
22 November 2014
പോലീസിന്റെ പ്രവർത്തനം നിരീക്ഷിക്കുന്നതിനുള്ള സോഫ്റ്റ്വെയറുമായി അഞ്ചംഗ വിദ്യാർത്ഥി സംഘം. ഇൻഡോർ പോലീസിനായി മാൾവ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ടെക്നോളജിയിലെ വിദ്യാർത്ഥികളാണ് സോഫ്റ്റ്വെയര് നിർമ്മിച്ചത്.
അതാത് എസ്.പിയുടെ കീഴിലുള്ള എല്ലാ പോലീസ് ഉദ്ദ്വോഗസ്ഥാന്മാരുടെ വിവരങ്ങളും ഈ സോഫ്റ്റ്വെയര് ഉപയോഗിച്ച് ബന്ധിപ്പിക്കാം.
ഇതിലൂടെ ഇവരുടെ പ്രവർത്തനത്തെ എസ്.പിക്ക് നേരിട്ട് നിരീക്ഷിക്കാൻ സാധിക്കും. ദിപൻ ചൗദരി, ദിക്ഷാന്ത്, ജയശ്രീ, കമൽദീപ് സിങ്ങ്, കപിൽ എന്നിവരുടെ ആറുമാസത്തെ പ്രവർത്തന ഫലമായാണ് ഈ സോഫ്റ്റ്വെയര് നിർമ്മിച്ചത്.