റോജി റോയിയുടെ മരണത്തിന് ഉത്തരവാദികളായവരെ സമ്മര്‍ദ്ദത്തിന് വഴങ്ങാതെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്ന് ടി.എന്‍. സീമ എം.പി

single-img
17 November 2014

Rojiതിരുവനന്തപുരം കിംസ് ആശുപത്രിയിലെ മുകള്‍ നിലയില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ വീണുമരിച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയായ റോജി റോയിയുടെ മരണത്തിന്ഉത്തരവാദകളായവരെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ സര്‍ക്കാര്‍ അന്വേഷണത്തിലൂടെ പുറത്തു കൊണ്ടു വരണമെന്ന് ടി.എന്‍ സീമ. ഫേസ്ബുക്കിലൂടെയാണ് സീമ ഇത് ആവശ്യപ്പെട്ടിരുക്കുന്നത്. കിംസിലെ വിദ്യാര്‍ത്ഥികളില്‍ നിന്നും വിശദമായ മൊഴി എടുക്കുകയും, അവര്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ദങ്ങള്‍ ഉള്‍പ്പെടയുള്ള കാര്യങ്ങള്‍ അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുകയും വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.

റോജിക്ക് എന്താണ് സംഭവിച്ചത് എന്ന് വിശദമായ അന്വേഷണത്തിലൂടെ മാത്രമേ പുറത്തുകൊണ്ടുവരാന്‍ സാധിക്കുകയുള്ളൂവെന്നും പ്രത്വേക അന്വേഷണ സംഘം ആ സ്ഥാപനത്തില്‍ നടന്നുവെന്നു പറയുന്ന റാഗ്ഗിങ്ങുകളെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. സഹപാടികളായ നഴ്‌സിംഗ് വിദ്യാര്‍ത്ഥികളില്‍ നിന്നും വിശദമായ മൊഴി എടുക്കുകയും, ഇവിടുത്തെ വിദ്യാര്‍ഥികള്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ദങ്ങള്‍ ഉള്‍പ്പെടയുള്ള കാര്യങ്ങള്‍ അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുകയും വേണമെന്നും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.