കൊച്ചിയില്‍ സംഘടിപ്പിക്കുന്ന ചുംബന കൂട്ടായ്മയ്‌ക്കെതിരെ കേസെടുക്കാനാവില്ലെന്ന് കൊച്ചി ഡെപ്യൂട്ടി കമ്മീഷണര്‍

single-img
28 October 2014

Kissകോഴിക്കോട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഹോട്ടല്‍ ആക്രമിച്ചതിന്റെ പശ്ചാത്തലത്തില്‍ സദാചാര പോലീസിംഗിനെതിരെ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന ചുംബന കൂട്ടായ്മയ്‌ക്കെതിരെ കേസെടുക്കാനാവില്ലെന്ന് കൊച്ചി ഡെപ്യൂട്ടി കമ്മീഷണര്‍ ആര്‍. നിശാന്തിനി വെളിപ്പെടുത്തി.

പരസ്പര സമ്മതത്തോടെ രണ്ട് പേര്‍ പൊതുസ്ഥലത്ത് ചുംബിക്കുന്നതിന്റെ പേരില്‍ നടപടിയെടുക്കാനാവില്ലെന്നും എന്നാല്‍ സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിക്കുന്ന ചുംബന കൂട്ടായ്മയെക്കുറിച്ച് അന്വേഷിക്കുമെന്നും അവര്‍ പറഞ്ഞു. ിവിടെ പത്തു പേര്‍ ചുംബിക്കാന്‍ വന്നാല്‍ കാഴ്ചക്കാരായി 1000 പേര്‍ കൂടുന്നതാണ് യഥാര്‍ത്ഥ പ്രശ്‌നമെന്നും നിശാന്തിനി പറഞ്ഞു.

എന്നാല്‍ രണ്ടു പേര്‍ പൊതുസ്ഥലത്ത് ചുംബിക്കുമ്പോഴുള്ള ചേഷ്ടകള്‍ മറ്റൊരാള്‍ക്ക് അശ്ലീലമായി തോന്നിയാല്‍ പരാതി നല്‍കാമെന്നും അങ്ങനെയെങ്കില്‍ പോലീസിന് കേസെടുക്കേണ്ടി വരുമെന്നും ഹൈക്കോടതിയിലെ മുതിര്‍ന്ന ക്രിമിനല്‍ അഭിഭാഷകന്‍ സി.പി. ഉദയഭാനു പറഞ്ഞു. എറണാകുളം മറൈന്‍ െ്രെഡവ് ഗ്രൗണ്ടില്‍ നവംബര്‍ രണ്ടിന് വൈകിട്ട് അഞ്ച് മണി മുതല്‍ ചുംബന സംഗമം സംഘടിപ്പിക്കുമെന്നാണ് കിസ് ഓഫ് ലൗ എന്ന ഫേസ്ബുക്ക് കൂട്ടായ്മ അറിയിച്ചിട്ടുള്ളത്.