മമ്മൂട്ടിയുടെ വെല്ലുവിളി കടല്‍കടന്നു മൈ ട്രീ ചലഞ്ചില്‍ ഓസ്‌ട്രേലിയന്‍ മേയര്‍ നട്ട മരത്തിന് ഗാന്ധിജിയുടെ പേര് മെല്‍ബണ്‍, സിഡ്‌നി, ന്യൂയോര്‍ക്ക്, പാരീസ്, ലണ്ടന്‍ മേയര്‍മാര്‍ക്ക് ഓസ്‌ട്രേലിയന്‍ മേയറുടെ മൈ ട്രീ വെല്ലുവിളിയും

single-img
20 October 2014

mAMMOOTTYമലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയുടെ വെല്ലുവിളി കടല്‍ കടന്നു. ഓസ്്രേടലിയയിലെ സംസ്ഥാനവും പ്രകൃതിഭംഗികൊണ്ടു പ്രസിദ്ധവുമായ ടാസ്മനിയയുടെ തലസ്ഥാനത്ത് ടോലോസ പാര്‍ക്കില്‍ മേയര്‍ സ്റ്റുവര്‍ട്ട് സ്ലയിട് ആണ് ഗം മരം നട്ടു മൈ ട്രീ ചലഞ്ച് ഓസ്‌ട്രേലിയയില്‍ എത്തിച്ചത്. ഓസ്‌ട്രേലിയയും ഇന്ത്യയുമായുള്ള സൗഹൃദത്തിനു ഇത് മുതല്‍ കൂട്ടാകുമെന്നു പറഞ്ഞ മേയര്‍ മരത്തിനു ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ പേരാണ് നല്‍കിയിരിക്കുന്നത്.

മാത്രമല്ല മരം നടനായി മെല്‍ബണ്‍, സിഡ്‌നി, ന്യൂയോര്‍ക്ക്, പാരീസ്, ലണ്ടന്‍ മേയര്‍മാരെ അദ്ദേഹം മൈ ട്രീ ചലഞ്ചിന്റെ ഭാഗമായി വെല്ലും വിളിച്ചിട്ടുണ്ട്. ഇന്ത്യന്‍ സംസ്‌കാരത്തെയും രീതികളെയും ബഹുമാനിക്കുന്ന മേയര്‍ ഇന്റര്‍നെറ്റിലൂടെ മമ്മൂട്ടിയുടെ മൈ ട്രീ ചലഞ്ചിനെക്കുറിച്ച് അറിയുകയും തന്റെ സുഹൃത്തും ടാസ്മനിയയിലെ മള്‍ട്ടി കള്‍ച്ചറല്‍ വിമന്‍സ് കൗണ്‍സില്‍ ചെയര്‍പേഴ്‌സണും മലയാളിയുമായ സജിനി സുമാരുമായി ഈ കാര്യം ചര്‍ച്ച ചെയ്ത് പദ്ധതി ഇവിടെ ഏറ്റെടുക്കാന്‍ താത്പര്യം അറിയിക്കുകയായിരുന്നു.

മമ്മൂട്ടിയുടെ പിആര്‍ഒയും, മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍ നാഷണല്‍ പ്രസിഡന്റുമായ റോബര്‍ട്ട് കുരിയാക്കൊസ് ഈ സമയം ഓസ്‌ട്രേലിയയിലുണ്ടായിരുന്നു. കുരിയാക്കേസിനെ വിളിച്ചു വരുത്തിയും മേയര്‍ മൈ ട്രീ ചലഞ്ചിന്റെ വിശദംശങ്ങല്‍ കൂടുതല്‍ മനസിലാക്കിയിരുന്നു.