ഒടുവില്‍ അമരത്തിലെ അച്ചൂട്ടിയുടെ സ്വപ്‌നം പൂവണിഞ്ഞു; മകള്‍ മുത്ത് അച്ഛന്റെ ആഗ്രഹം പോലെ ഡോക്ടറായി

single-img
15 October 2014

Netthuഅമരത്തിലെ അച്ചൂട്ടിയേയും മകള്‍ മുത്തിനേയും ഓര്‍മ്മയില്ലേ? മകളെ ഡോക്ടറാക്കുവാന്‍ ആഗ്രഹങ്ങളെല്ലാം ഉള്ളിലൊതുക്കി ജീവിക്കുന്ന അച്ചൂട്ടിയും ഒടുവില്‍ അച്ഛന്റെ സ്വപ്‌നങ്ങളെ തല്ലി തകര്‍ത്ത് അച്ചൂട്ടിയില്‍ നിന്നും അകന്നുപോവുന്ന മുത്തിനേയും പ്രേക്ഷകര്‍ ഒരു നൊമ്പരമായി ഏറ്റെടുക്കുകയായിരുന്നു. പക്ഷേ യഥാര്‍ത്ഥത്തില്‍ അച്ചൂട്ടിയുടെ സ്വപ്‌നങ്ങള്‍ തകര്‍ന്നില്ല. മകള്‍ മുത്ത് എന്ന നീതു റ്റീറ്റ ജോസ് ഇന്ന് ഒരു ഡോക്ടറാണ്. കോതമംഗലം താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍.

ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് മലയാളിയുടെ മനസ്സ് കീഴടക്കിയ ‘അമര’ത്തിലെ മമ്മൂട്ടിയുടെ മകളായി, മാതുവിന്റെ കുട്ടിക്കാലം അവതരിപ്പിച്ച നീതു നീതു സിനിമയെ വെല്ലുന്ന യാഥാര്‍ത്ഥ്യത്തിലാണ് ഇന്ന് ജീവിക്കുന്നത്. അന്ന് ആറ് വയസ്സായ, ആലപ്പുഴ തുമ്പോളി കൊച്ചീക്കാരന്‍ വീട്ടില്‍ ജോസഫ് സേവ്യറുടെ മകള്‍ ഇന്ന് ഇന്ന് സര്‍ക്കാര്‍ സര്‍വീസില്‍ ഡോക്ടറും ഒപ്പം ഒരു കുടുംബിനിയും കൂടിയാണ്.

നീതുവിന് ഡോക്ടര്‍ സ്വപ്‌നത്തിനുള്ള പ്രചോദനം പ്രചോദനം താന്‍ അഭിനയിച്ച ഒരേയൊരു സിനിമ തന്നെയായിരുന്നു. നീതു ഡോക്ടറായപ്പോള്‍ മമ്മൂട്ടി നീതുവിന്റെ അച്ഛനമ്മമാരെ വിളിച്ച് തന്റെ സന്തോഷം പങ്കുവെച്ചിരുന്നു.

അമരം സിനിമയിലേക്ക് ബാലതാരങ്ങളെ തേടുന്നുവെന്ന പത്രപ്പരസ്യം കണ്ടാണ് അന്ന് ജോസഫ് സേവ്യറും മകളും ഭരതനുമുന്നില്‍ എത്തിയത്. ആദ്യകാഴ്ചയില്‍ തന്നെ മമ്മൂട്ടിയുടെ മകളുടെ കുട്ടിക്കാലം നീതുവാണെന്ന് ഭരതന്‍ ഉറപ്പിക്കുകയായിരുന്നു. ശേഷം സിനിമ ചരിത്രത്തിലേക്കും.

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍നിന്ന് 2010ല്‍ ഉയര്‍ന്ന മാര്‍ക്കോടെയാണ് നീതു എം.ബി.ബി.എസ്. പാസ്സായത്.
ഭര്‍ത്താവും അഭിഭാഷകനുമായ പ്രേംദാസിനും ഒന്നരവയസ്സുകാരന്‍ മകന്‍ യോഹാനുമൊപ്പം നീതു ഇന്ന് സന്തുഷ്ട കുടുംബജീവിതം നയിക്കുന്നു.