മുസ്ലീം എന്നതിനേക്കാള്‍ താനൊരു ഇന്ത്യക്കാരനാണെന്ന് സെയ്ഫ് അലി ഖാന്‍

single-img
15 October 2014

saif_ali_khan_01ഹിന്ദു, മുസ്‌ലിം എന്നതിനേക്കാല്‍ താനൊരു ഇന്ത്യക്കാരനാണെന്നും മിശ്രവിവാഹം ലൗ ജിഹാദല്ലെന്നും ബോളിവുഡ് താരം സെയ്ഫ് അലി ഖാന്‍. ഇന്ത്യന്‍ എക്‌സ്പ്രസിലാണ് മിശ്രവിവാഹത്തെ കുറിച്ച് സെയ്ഫ് അലിഖാന്റെ ലേഖനം പ്രസിദ്ധീകരിച്ചത്.

തന്റെ രക്ഷിതാക്കള്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചപ്പോഴും അനുകൂലിക്കാന്‍ പലര്‍ക്കും കഴിഞ്ഞില്ല. രാജകുടുംബത്തിനും ബ്രാഹ്മണര്‍ക്കും മതങ്ങളിലെ തീവ്ര ചിന്താഗതിക്കാര്‍ക്കും അവരുടേതായ പ്രശ്‌നങ്ങളുണ്ടായേക്കാം. പക്ഷേ ദൈവം ഒന്നാണ്, എന്നാല്‍ പലപേരില്‍ അറിയപ്പെടുന്നുവെന്ന് മനസ്സിലാക്കിയാണ് നമ്മള്‍ വളരുന്നതെന്നും അദ്ദേഹം പറഞ്ഞു.

താനൊരു സ്‌പേര്‍ട്‌സ്മാന്റെ മകനാണ്. ഇംഗ്‌ളണ്ട്, ഭോപാല്‍, പട്ടൗഡി, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലാണ് വളര്‍ന്നതെന്നും അവിടുത്തെ സംസ്‌കാരങ്ങള്‍ തന്നിലുണ്ടെന്നും അദ്ദേഹം ലേഖനത്തില്‍ പറയുന്നു.

തന്റെയും കരീനയുടെയും വിവാഹം പലരും ലൗ ജിഹാദെന്നാണ് പറയുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ തങ്ങളുടെ വിശ്വാസം തങ്ങള്‍ പിന്തുടരുകയാണ് ശചയ്യുന്നത്. രണ്ടുപേരും ഇരു വിശ്വാസങ്ങളും ബഹുമാനിക്കുകയും ചെയ്യുന്നു. മക്കളും അങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.