സഞ്ജു വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി-20 ഇന്ത്യന്‍ ടീമില്‍

single-img
14 October 2014

Sanjuവെസ്റ്റിന്‍ഡീസിനെതിരായ ഏക ട്വന്റി-20 മത്സരത്തിനുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണെ ഉള്‍പ്പെടുത്തി.

സഞ്ജുവിനും സ്പിന്നര്‍ അക്ഷര്‍ പട്ടേലിനും പുറമേ മനീഷ് പാണ്ഡെയും സ്പിന്നര്‍ കരണ്‍ ശര്‍മയും ട്വന്റി-20 ടീമില്‍ സ്ഥാനം നേടി. എം.എസ്.ധോണി ക്യാപ്റ്റനായ 14 അംഗ ടീമിനെയാണ് ട്വന്റി-20ക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. 22ന് കട്ടക്കിലാണ് മത്സരം.

സ്പിന്നര്‍ അക്ഷര്‍ പട്ടേലിനെ ട്വന്റി-20 ടീമില്‍ കൂടാതെ ഏകദിന പരമ്പരയിലെ അവസാന രണ്ടു മത്സരങ്ങള്‍ക്കും ഉള്‍പ്പെടുത്തിയിട്ടുണ്ട്.