ഇങ്ങനേയും ചിത്രങ്ങളോ? ചോ നീയൊരു സംഭവം തന്നെ

single-img
30 September 2014

07973 263135ചൈനീസ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിനിയായ ഹിക്കാരു ചോ എന്ന ഇരുപത്തിയൊന്നുകാരിയുടെ ചിത്രങ്ങളാണ് ഇന്ന് സോഷ്യല്‍ മീഡിയകളിലെ സംസാര വിഷയം. പക്ഷേ ചോ ചിത്രങ്ങള്‍ വരയ്ക്കുന്നത് പേപ്പറിലല്ല, മനുഷ്യശരീരത്തിലാണ്. വര്‍ണങ്ങള്‍ കൊണ്ട് ഹൈപ്പര്‍ റീയല്‍ ചിത്രങ്ങള്‍ മനുഷ്യശരീരത്തില്‍ വരച്ചാണ് ചോ ലോകശ്രദ്ധ പിടിച്ചുപറ്റിയത്.

തന്റെ വീട്ടിലെത്തിയ അമ്മായിയുടെ കൈപ്പത്തിയില്‍ ഒരു കണ്ണിന്റെ ചിത്രം വരച്ചപ്പോള്‍ ഒന്ന് കളര്‍ ചെയ്തു തരാന്‍ അമ്മായി ആവശ്യപ്പെട്ടതോടെയാണ് ചോയെ ലോകമറിഞ്ഞു തുടങ്ങിയത്. അന്ന് കൗതുകത്താല്‍ തുടങ്ങിവച്ച ബോഡീ പെയിന്റിങ്ങ് ഇന്ന് ചോയ്ക്ക് സമ്പാദിച്ചുകൊടുത്തത് പ്രശസ്തി മാത്രമല്ല, കാശും കൂടിയാണ്.

ചോയുടെ ഹൈപ്പര്‍ റീയല്‍ ചിത്രങ്ങളുടെ പ്രദര്‍ശനവും വരയ്ക്കുന്ന രീതികളും അമ്മേസ്റ്റി ഇന്റര്‍നാഷണല്‍ കാമ്പൈനില്‍ ഏറെ ചര്‍ച്ചവിഷയമായ കാര്യങ്ങളാണ്.

5

307973 263135 5