യുവാവിന്റെ ” വേസ്റ്റ് ബക്കറ്റ് ചലഞ്ചിന്” മുന്നിൽ നഗരസഭ മുട്ടുമടക്കി

single-img
27 September 2014

ws1ചെങ്ങന്നൂർ നഗരസഭയുടെ കീഴിലുള്ള പെരുങ്കുളത്തെ മൾട്ടി പർപ്പസ് കോർട്ടിന് ചുറ്റും  മാലിന്യം കൊണ്ട് ഇട്ട് കോർട്ടിനെ നശിപ്പിക്കാൻ നാളിതുവരെ നഗരസഭതന്നെ ശ്രമിക്കുകയായിരുന്നു. എന്നാൽ യുവാവിന്റെ നേതൃത്വത്തിൽ നാട്ടുകാർ നടത്തിയ പ്രതിഷേധത്തിന് മുന്നിൽ നഗരസഭക്ക് മുട്ടുമടക്കേണ്ടി വന്നു.  എം എൽ എ ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ച മൾട്ടി പർപ്പസ് കോർട്ടിന് വന്ന ദുരവസ്ഥയാണ് രാജീവ്‌ പള്ളത്ത് എന്ന യുവാവിന്റെ പ്രയത്നം കാരണം മാറിയത്. കോർട്ടിനെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് രാജീവ്‌ നഗരസഭാ അധ്യക്ഷയേയും എം.എൽ.എ യും  സമീപിക്കുകയായിരുന്നു.

എന്നാൽ ഫണ്ടില്ലാത്തതിനാൽ ചവർ നീക്കാൻ നിർവ്വാഹമില്ലെന്ന് നഗരസഭ അറിയിച്ചു. തുടർന്ന് രാജീവ് കോർട്ടിന് സമീപത്തെ ചവർ കോരി നീക്കി കൊണ്ട്  ശ്രീ . പി സി വിഷ്ണുനാഥ് എം എൽ എ യും , നഗരസഭാ അധ്യക്ഷയായ ശ്രീമതി.വത്സമ്മ എബ്രഹാമിനെയും തന്റെ ” വേസ്റ്റ് ബക്കറ്റ് ചലഞ്ച് ” ഏറ്റെടുക്കുവാൻ വെല്ലുവിളിക്കുകയായിരുന്നു.

ws2നാട്ടുകാർ ഇദ്ദേഹത്തിന്റെ “വേസ്റ്റ് ബക്കറ്റ് ചലഞ്ച് ” ഏറ്റെടുത്തതൊടെ സംഭവം ജനശ്രദ്ധ ആകർഷിക്കുകയും ചെയ്തതു. ഒടുവിൽ നഗരസഭക്ക് മുന്നിൽ മറ്റ് മാർഗങ്ങളില്ലാതെ വന്നപ്പോൾ, ചെങ്ങന്നൂർ നഗരസഭയുടെ ചിലവിൽ തന്നെ ചവർ മാറ്റുകയായിരുന്നു.