വെദ്യുതി മോഷ്ടാക്കള്‍ ധനികരും കെഎസ്ഇബി ജീവനക്കാരുമാണെന്ന് ഋഷിരാജ് സിംഗ്

single-img
25 September 2014

rishiസംസ്ഥാനത്ത് വൈദ്യുതി മോഷണം നടത്തുന്നവരില്‍ ഭൂരിഭാഗവും ധനികരാണെന്ന് ചീഫ് വിജിലന്‍സ് ഓഫീസര്‍ ഋഷിരാജ് സിംഗ്. മോഷണം നടത്തുന്നവരില്‍ കെഎസ്ഇബി ജീവനക്കാരും ഉള്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വൈദ്യുതി മോഷണം നടത്തുന്നത് പണംകൊടുക്കാന്‍ ഇല്ലാത്തതുകൊണ്ടല്ല. നിലവില്‍ പിടിക്കപ്പെട്ടിട്ടുള്ളവരില്‍ 95 ശതമാനം മോഷണം നടത്തുന്നതും സമ്പന്നരാണെന്ന് വ്യക്തമാണെന്നും ഋഷിരാജ് സിംഗ് പറഞ്ഞു.ചീഫ് വിജിലന്‍സ് ഓഫീസറുടെ നേതൃത്വത്തില്‍ ജില്ലകള്‍ തോറുമുള്ള അവലോകനത്തിന് കഴിഞ്ഞ ദിവസം തുടക്കമിട്ടിരുന്നു.

ഇതേത്തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ഫല്‍റ്റില്‍ നടത്തിയ പരിശോധനയില്‍ 14 ലക്ഷത്തിന്റെ വൈദ്യുതിമോഷണമാണ് പിടിക്കപ്പെട്ടത്. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്നും പിടിക്കപ്പെട്ടാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.