എന്തുവേണമെങ്കിലും പ്രദര്‍ശിപ്പിക്കാം, അത് പ്രസിദ്ധീകരിക്കുന്നതാണ് പ്രശ്‌നം; തങ്ങള്‍ പ്രസിദ്ധീകരിച്ച ദീപികയുടെ ചിത്രം ഒളി കാമറ വെച്ച് പിടിച്ചതല്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ

ദീപിക തന്റെ ശരീരം പരസ്യമായി പ്രദര്‍ശിപ്പിക്കുമ്പോള്‍ അതിന്റെ ചിത്രങ്ങള്‍ തങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിലാണോ തെറ്റെന്ന് ബോളിവുഡ് താരം ദീപിക പദുക്കോണിന്റെ ഫേസ്ബുക്ക് പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി ടൈംസ് ഓഫ് ഇന്ത്യ. ദീപികയുടെ ചിത്രം മോശമായ രീതിയില്‍ വാര്‍ത്തയാക്കിയതിനെ ന്യായീകരിച്ച് ടൈംസ് ഓഫ് ഇന്ത്യയുടെ വനിതാ എഡിറ്റര്‍ കൂടിയായ പ്രിയ ഗുപ്തയാണ് രംഗത്തെത്തിയത്.
‘ഡിയര്‍ ദീപിക, അവര്‍ പോയിന്റ് ഓഫ് വ്യൂ’ എന്ന തലക്കെട്ടോടെയാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യ ചോദിക്കുന്നു. പത്രമാധ്യമങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് ഓണ്‍ലൈന്‍ വായനക്കാരെന്നും അവര്‍ക്ക് ആവശ്യമുള്ളത് അത്തരം തലക്കെട്ടിലുള്ളതാണെന്നും ടൈംസ് ഓഫ് ഇന്ത്യ പറയുന്നു. ഇന്ത്യയിലെ പ്രമുഖ മാധ്യമങ്ങളിലൊന്ന് എന്ന നിലയില്‍ ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പ് പത്രം, ടിവി, റേഡിയോ, ഓണ്‍ലൈന്‍ ബ്രാഞ്ചുകള്‍ ഓരോന്നിലും അതിന്റേതായ രീതികളാണ് സ്വീകരിക്കുന്നതെന്നും ഇതിലൂടെ പറയുന്നുണ്ട്.
‘നിങ്ങള്‍ അല്‍പ്പവസ്ത്രങ്ങള്‍ സിനിമയുടെയും കഥാപാത്രങ്ങളുടെയും ആവശ്യാനുസരണം ധരിക്കുന്നത് സമ്മതിക്കാം. എന്നാല്‍ അതിന് പുറമെ വേദികളിലെ നൃത്തങ്ങളിലും മാഗസിന്‍ കവറുകള്‍ക്കായും, സിനിമാ പ്രൊമോഷനുകള്‍ക്കായി പൊതു വേദികളിലും ധരിക്കുന്ന വേഷത്തെ എങ്ങനെ ന്യായീകരിക്കും?’ ടൈംസ് ഓഫ് ഇന്ത്യ ചോദിക്കുന്നു.
തങ്ങള്‍ പ്രസിദ്ധീകരിച്ച ചിത്രം ഒരു പൊതു പരിപാടിയില്‍ നിന്നെടുത്തതാണ്. ഒളിക്യാമറ ഉപയോഗിച്ചോ, വീട്ടില്‍ അതിക്രമിച്ച് കയറിയോ എടുത്ത ചിത്രങ്ങളല്ലെന്നും അതിനാല്‍ തന്നെ തങ്ങളോട് ദീപിക കാണിക്കുന്നത് ഹിപ്പോക്രസിയാണെന്നും ടൈംസ് ആരോപിക്കുന്നു. ഒരു മദ്യക്കമ്പനിയുടെ കലണ്ടര്‍ ഗേളായി കരിയര്‍ ആരംഭിച്ച ദീപികയാണ് ഇതെല്ലാം പറയുന്നതെന്നും പ്രവര്‍ത്തിക്കുന്നതെന്നും ടൈംസ് ഓഫ് ഇന്ത്യ ആരോപിക്കുന്നു. ദീപിക അല്‍പ വസ്ത്രധാരിണിയായി പ്രത്യക്ഷപ്പെട്ടിട്ടുള്ള ചിത്രങ്ങളും ലേഖനത്തിന് താഴെയായി ടൈംസ് ഓഫ് നല്‍കിയിട്ടുണ്ട്.