ഉത്തര ചെമ്മീന്‍ ചിത്രീകരിക്കാന്‍ സമ്മതിക്കില്ലെന്ന് ധീവരസഭ; മത്സ്യത്തൊഴിലാളികളെ ചെമ്മീനിലൂടെ അപമാനിച്ചതിന്റെ മുറിവ് ഉണങ്ങിയിട്ടില്ല

single-img
22 September 2014

Utharaരാമു കാര്യാട്ടിന്റെ ചെമ്മീന്‍ സിനിമയിലൂടെ മല്‍സ്യത്തൊഴിലാളി സമൂഹത്തെ മോശമായി ചിത്രീകരിച്ചിരുന്നുവെന്നും അതിന്റെ മുറിവുണങ്ങുന്നതിനു മുന്‍പ് അതേ സിനിമയുടെ ചുവടുപിടിച്ച് ഇറക്കുന്ന ‘ഉത്തര ചെമ്മീന്‍’ എന്ന സിനിമയുടെ നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്ന ആവശ്യവുമായി ധീവരസഭ. പുതിയ സിനിമ നിര്‍മിക്കുന്നത് വെല്ലുവിളിയായി കാണുന്നുവെന്നും ഇതിനെ എന്തുവിലകൊടുത്തും ചെറുത്തു തോല്‍പ്പിക്കുമെന്നും ജനറല്‍ സെക്രട്ടറി വി. ദിനകരന്‍ അഭിപ്രായപ്പെട്ടു.

മദ്യപരും സംസ്‌കാരശൂന്യരും പ്രാകൃതരുമാണ് മല്‍സ്യത്തൊഴിലാളി സമുദായത്തില്‍പ്പെട്ടവരെന്ന് പുറംലോകത്തെ തെറ്റിദ്ധരിപ്പിച്ചതു ചെമ്മീന്‍ സിനിമയാണ്. ഈ വിഷയത്തില്‍ ഇടപെടണമെന്ന് ആഭ്യന്തര മന്ത്രിയോടും ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയോടും രേഖാമൂലവും ഫോണിലൂടെയും ആവശ്യപ്പെട്ടിട്ടുണെ്ടന്നും ദിനകരന്‍ പറഞ്ഞു.