മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ചൈനീസ് പ്രസിഡന്റ് ഇന്ന് ഇന്ത്യയിലെത്തും

single-img
17 September 2014

Chineseചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ബുധനാഴ്ച ഇന്ത്യയിലെത്തും. ഗുജറാത്ത് തലസ്ഥാനമായ അഹമ്മദാബാദിലെത്തുന്ന ഷീ ജിന്‍പിങിനെ പ്രധാനമന്ത്രി നരേന്ദ്രമോദി വിമാനത്താവളത്തില്‍ സ്വീകരിക്കും. വിദേശമന്ത്രി ഉള്‍പ്പെടെ എട്ട് കാബിനറ്റ് മന്ത്രിമാരും 130 വ്യവസായികളും വ്യാപാരികളുമടങ്ങുന്ന സംഘത്തോടൊപ്പമാണ് ഷീ ജിന്‍പിങ് ഇന്ത്യയിലെത്തുന്നത്. റെയില്‍, മെട്രോ സിറ്റി തുടങ്ങി 20 ഓളം കരാറുകളില്‍ ഇന്ത്യയും ചൈനയും ഒപ്പുവെക്കുമെന്ന് വിദേശകാര്യ വക്താവ് സയിദ് അക്ബറുദ്ദിന്‍ പറഞ്ഞു.